കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ 10 കോടിയുടെ വികസന പദ്ധതികള്‍

കൊടിയത്തൂ൪: കൊടിയത്തൂ൪ ഗ്രാമപഞ്ചായത്തിൽ 10 കോടി രൂപയുടെ വികസന പദ്ധതികൾക്ക് ഭരണസമിതി യോഗം അംഗീകാരം നൽകി.
2012-13 വ൪ഷത്തിൽ പ്രകൃതി ആഘാത പഠനം, ഗ്രാമീണ ജലസ്രോതസ്സുകളുടെ നവീകരണം, നിലമ്പൂ൪ ജ്യോതി൪ഗമയ പദ്ധതി മാതൃകയിൽ 4, 7, 10 ക്ളാസുകൾക്ക് തുല്യതാ പഠനങ്ങൾ, എടപ്പറ്റ-നായിപ്പൊറ്റ-ചട്ടിത്തോട് നവീകരണം, കാ൪ഷിക മേഖല അഭിവൃദ്ധിപ്പെടുത്തൽ, പന്നിക്കോട് കല്യാണ മണ്ഡപത്തിന് സ്ഥലമെടുക്കൽ, ചുള്ളിക്കാപറമ്പ് ഗവ. എൽ.പി സ്കൂളിന് ഭൗതിക സൗകര്യമൊരുക്കൽ, തെയ്യത്തുംകടവ്, കളക്കുടിക്കുന്ന്, കുറ്റിക്കാട്ടുകുന്ന്, വരിയൻചാൽ, സൗത് കൊടിയത്തൂ൪, ചുള്ളിക്കാപറമ്പ് അങ്കണവാടികൾക്ക് ഭൗതിക സൗകര്യമൊരുക്കൽ, ചുള്ളിക്കാപറമ്പ് മത്സ്യമാ൪ക്കറ്റിന് സ്ഥലമെടുക്കൽ തുടങ്ങിയവ പ്രഥമ പരിഗണനയിൽ പെടുന്നു.
ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪മാൻ എൻ.കെ. അഷ്റഫ് ബജറ്റ് അവതരണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുജ ടോം അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.