ജറൂസലം: അധിനിവേശ പ്രദേശങ്ങളിലെ ജൂത കുടിയേറ്റം ഫലസ്തീനികളുടെ മനുഷ്യാവകാശങ്ങൾ എത്രമാത്രം കവരുന്നു എന്ന് അന്വേഷിക്കാൻ ഉത്തരവിട്ടതിൽ പ്രതിഷേധിച്ച് യു.എൻ മനുഷ്യാവകാശ സമിതിയുമായുള്ള ബന്ധം വിച്ഛേദിക്കാൻ ഇസ്രായേൽ തീരുമാനിച്ചു. ഇസ്രായേലി വിദേശകാര്യ മന്ത്രാലയം ചൊവ്വാഴ്ച പുറത്തുവിട്ട പ്രത്യേക പ്രസ്താവന യു.എൻ മനുഷ്യാവകാശ സമിതിയെ ശക്തമായി അപലപിച്ചു.
മനുഷ്യാവകാശ സമിതികൾ പൂ൪ണമായി ബഹിഷ്കരിക്കാൻ ഇസ്രായേൽ വിദേശകാര്യ മന്ത്രി അവിഗ്ദോ൪ ലിബ൪മാൻ കഴിഞ്ഞദിവസം ആഹ്വാനംചെയ്തിരുന്നു.
മനുഷ്യാവകാശ പ്രശ്നങ്ങളുടെ കാര്യത്തിൽ യു.എൻ സമിതിക്ക് ഒരുകാര്യവും നി൪വഹിക്കാനില്ലെന്നും സമിതി പക്ഷപാതപരമായാണ് പെരുമാറുന്നതെന്നും ഇസ്രായേൽ മന്ത്രി കുറ്റപ്പെടുത്തി.
47 അംഗ സമിതിയിൽ 36 രാഷ്ട്രങ്ങളും ഇസ്രായേൽ വിരുദ്ധ പ്രമേയത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയിരുന്നു. 10 അംഗങ്ങൾ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു. അമേരിക്ക മാത്രമാണ് പ്രമേയത്തെ എതി൪ത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.