കൊളംബോ: അനുരഞ്ജനത്തിലൂടെ രാജ്യത്ത് സമാധാനം പുന$സ്ഥാപിക്കാൻ ഇനിയും മന്നോട്ടുപോകാൻ തയാറെന്ന് ശ്രീലങ്കൻ പ്രസിഡൻറ് മഹീന്ദ രാജപക്സ.
സമാധാനപാതയിലൂടെ തങ്ങൾ മുന്നേറിക്കൊണ്ടിരിക്കുകയാണ്. ജനങ്ങൾക്ക് സൈ്വരജീവിതം പ്രദാനം ചെയ്യുക എന്നത് സ൪ക്കാറിൻെറ കടമയാണ്. അതിന് പുറത്തുനിന്നുള്ള ആരുടെയും ഉപദേശം ആവശ്യമില്ലെന്ന് രജപക്സ പറഞ്ഞു.
കഴിഞ്ഞയാഴ്ച ശ്രീലങ്കയിലെ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ യു.എൻ മനുഷ്യാവകാശസമിതി പാസാക്കിയ പ്രമേയത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ലെസൻസ് ലേൺഡ് ആൻഡ് റികൺസിലിയേഷൻ കമീഷൻെറ (എൽ.എൽ.ആ൪.സി) നി൪ദേശങ്ങൾ നടപ്പാക്കാനും പ്രമേയം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ശ്രീലങ്ക ഈ പ്രമേയത്തെ പരസ്യമായി അവഗണിക്കുകയാണ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.