വാഷിങ്ടൺ: ‘യൂടൂബ് സ്പേസ് ലാബ് നടത്തിയ മത്സരത്തിൽ ഏഷ്യ പസഫിക് മേഖലയിൽ ഇന്ത്യൻ വിദ്യാ൪ഥി സചിൻ കുകേ വിജയിച്ചു. മത്സരത്തിൻെറ ആറ് ജേതാക്കളിൽ ഒരാളാണ് സചിൻ.
ബംഗളൂരുവിലെ ബി.എം.എസ് എൻജിനീയറിങ് കോളജ് വിദ്യാ൪ഥിയാണ് സചിൻ.
ശാസ്ത്രീയമായി നടത്തിയ പരീക്ഷണങ്ങളെപ്പറ്റി യു.എസ് അംബാസഡ൪ നിരുപമ റാവുവുമായി സചിൻ തൻെറ അനുഭവം പങ്കുവെച്ചു. മത്സരത്തിൽ 40 ശതമാനം അപേക്ഷകളും ഇന്ത്യയിൽനിന്നാണ് വന്നത്. കാന്ത സ്പ൪ശത്താൽ കാന്തികശേഷി കൈവരുന്ന ഫെറോ ഫ്ളൂയിഡിലെ താവി വിതരണരീതിയെ സംബന്ധിച്ച പരീക്ഷണങ്ങളാണ് സചിനെ അവാ൪ഡിന൪ഹനാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.