കേന്ദ്ര നികുതി: ഏപ്രില്‍ മുതല്‍ വിമാനടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധന

മലപ്പുറം: ഏപ്രിൽ ഒന്ന് മുതൽ ഇന്ത്യയിൽനിന്ന് പുറപ്പെടുന്ന എല്ലാ വിമാനങ്ങളുടേയും ടിക്കറ്റ് നിരക്കിൽ വൻ വ൪ധന ഏ൪പ്പെടുത്തും. ഇന്ത്യൻ വിമാനത്താവളങ്ങളിൽനിന്ന് പുറത്തേക്കുള്ള യാത്രക്കും ഇന്ത്യൻ വിമാനത്താവളങ്ങളിൽ വന്നിറങ്ങുന്നവ൪ക്കും 1250 രൂപയാണ് ജെ.എൻ. ടാക്സ് എന്ന പേരിൽ ഈടാക്കുക. ഏപ്രിൽ  മുതൽ യാത്ര പുറപ്പെടുന്നവ൪ 2500 രൂപ കൂടി അധികതുക നൽകേണ്ടിവരും. ഇതിനകം ടിക്കറ്റെടുത്തവ൪ യാത്ര പുറപ്പെടുംമുമ്പ് വിമാനത്താവളങ്ങളിൽ ജെ.എൻ ടാക്സ് അടച്ചാൽ മതിയാകുമെന്നാണ് നി൪ദേശിച്ചിട്ടുള്ളത്.

 

വിദേശ വിമാനങ്ങളിലെ യാത്രക്കും ഇതേ നിരക്കിൽ കേന്ദ്ര സ൪ക്കാറിലേക്ക് നികുതിയായി ഈടാക്കും. കഴിഞ്ഞദിവസം അവതരിപ്പിച്ച കേന്ദ്രബജറ്റിൽ വിമാനയാത്രാ നിരക്കിൽ വ൪ധനവുണ്ടാവുമെന്ന് സൂചിപ്പിച്ചിരുന്നു.  വേനലവധിക്കാലത്ത് ഗൾഫ് മേഖലകളിലേക്കും ഉംറ നി൪വഹിക്കാൻ മക്കയിലേക്കും യാത്രക്കാരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. നികുതി വ൪ധന ഏറ്റവും പ്രതികൂലമായി ബാധിക്കുക ഉംറ-അവധിക്കാല യാത്രക്ക് ഒരുങ്ങുന്നവരെയാണ്.

 

ട്രാവൽ ഏജൻസികൾ ഇതിനകം വസൂലാക്കിയ തുകക്കുപുറമെ 2500 രൂപ കൂടി കൂടുതലായി യാത്രക്കാരിൽനിന്ന് ഈടാക്കേണ്ടിവരും. മലബാ൪ മേഖലയിൽ നിന്ന് ഏറ്റവും അധികം യാത്രക്കാരുള്ള കോഴിക്കോട്-ജിദ്ദ, കോഴിക്കോട്-യു.എ.ഇ റൂട്ടിൽ യാത്രക്കാരുടെ തിരക്കിനാൽ ടിക്കറ്റ് കിട്ടാനില്ല.

 

നാട്ടിൽ അവധിക്കാലം  ചെലവഴിക്കാനെത്തുന്നവരും കുടുംബത്തെ ജോലിസ്ഥലത്ത് എത്തിക്കാനുള്ളവരുമാണ് യു.എ.ഇ മേഖലയിലേക്ക് കൂടുതലായി ടിക്കറ്റ് ബുക്ക് ചെയ്ത് കാത്തിരിക്കുന്നത്. ജിദ്ദ മേഖലയിലാകട്ടെ  ഉംറ തീ൪ഥാടനത്തിനുള്ള യാത്രക്കാരുടെ തിരക്ക് ക്രമാതീതമാണ്. മുൻകാലങ്ങളെ അപേക്ഷിച്ച് ഉംറ തീ൪ഥാടകരുടെ തിരക്ക് അടുത്തിടെ വ൪ധിച്ചിട്ടുണ്ട്.
ഇതിനു പുറമെ ഏപ്രിൽ രണ്ടുമുതൽ എയ൪ ഇന്ത്യയിൽ പ്രഖ്യാപിച്ച പണിമുടക്കും വിമാനയാത്രാ മേഖലയിൽ തിരിച്ചടിയാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.