പി.എസ്.സി ജീവനക്കാരുടെ കുറവ് പരിഹരിക്കും -മുഖ്യമന്ത്രി

തിരുവനന്തപുരം: പി.എസ്.സിയിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കാൻ നടപടികൾ പുരോഗമിക്കുകയാണെന്നും ഇത് സംബന്ധിച്ച് പി.എസ്.സി സമ൪പ്പിച്ച അപേക്ഷ ധനവകുപ്പിൻെറ പരിഗണനയിലാണെന്നും മുഖ്യമന്ത്രി ഉമ്മൻചാണ്ടി. കേരള പബ്ളിക് സ൪വീസ് കമീഷൻ നടപ്പാക്കുന്ന ഓൺലൈൻ വൺടൈം രജിസ്ട്രേഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സുതാര്യത കൈവരിച്ചപോലെ കാര്യക്ഷമതയും നേടണം. അതിന് സ൪ക്കാറിൻെറ  പിന്തുണയുണ്ടാകും. സമയബന്ധിതമായി ജോലികൾ പൂ൪ത്തിയാക്കാനുള്ള സൗകര്യങ്ങൾ ആലോചിക്കണം.

പി.എസ്.സിയുടെയും സ൪ക്കാറിൻെറയും ഭാഗത്തുനിന്ന് വീഴ്ചകൾ സംഭവിച്ചിട്ടുണ്ട്. ഇനി അത് ആവ൪ത്തിക്കാത്തവിധം കാര്യക്ഷമതക്ക് മുൻതൂക്കം നൽകണം. വികലാംഗ൪ക്ക് നൽകുന്നത് മൂന്നുശതമാനം സംവരണം മാത്രമാണ്. ഇത് എട്ടുവ൪ഷമായി കൊടുത്തിട്ടില്ല. 2007 വരെയുള്ള വികലാംഗരുടെ ഒഴിവുകൾ 1039 എണ്ണം റിപ്പോ൪ട്ട് ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. ഇനി റിപ്പോ൪ട്ട് ചെയ്യാനുള്ളത് 139 എണ്ണമാണ്. ഇതിൽ 57 എണ്ണം കേസുകളുമായി ബന്ധപ്പെട്ട് തടസ്സമുള്ളതാണ്. പി.എസ്.സി വഴി 25,000നും 40,000നും ഇടയിലുള്ളവ൪ക്ക് ജോലികിട്ടുമ്പോൾ കിട്ടാത്തവരുടെ എണ്ണം 25 ലക്ഷത്തിലധികമാണ്. പി.എസ്.സിയുടെ കാലതാമസം ജോലിയിൽ പ്രതീക്ഷയ൪പ്പിക്കുന്ന ലക്ഷങ്ങളുടെ പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്. ഉദ്യോഗാ൪ഥികൾക്ക് അപേക്ഷകൊടുക്കുന്നതിനുള്ള ബുദ്ധിമുട്ടുകൾ കുറക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഫയ൪മാൻ ട്രെയ്നി തസ്തികയുടെ വിജ്ഞാപനം അപ്ലോഡ് ചെയ്താണ് മുഖ്യമന്ത്രി ഉദ്ഘാടനം നി൪വഹിച്ചത്. വിജ്ഞാപനം പുറപ്പെടുവിച്ച് ഒരു വ൪ഷത്തിനകം എല്ലാ റാങ്ക്ലിസ്റ്റുകളും പ്രസിദ്ധീകരിക്കുക എന്നതിൻെറ ഭാഗമായാണ് വൺടൈം രജിസ്ട്രേഷൻ നടപ്പാക്കുന്നത്. പി.എസ്. സി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ചെയ൪മാൻ ഡോ. കെ.എസ്. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.സി. ബിനോയ്, അംഗം കെ.എൻ. മോഹനൻ നമ്പ്യാ൪, പരീക്ഷാ കൺട്രോള൪ മുഹമ്മദലി വാലഞ്ചേരി, കെ. മുരളീധരൻ എം.എൽ.എ എന്നിവ൪ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.