തിരുവനന്തപുരം: പിറവത്ത് യു.ഡി.എഫിൽ കണ്ട ഐക്യം നെയ്യാറ്റിൻകരയിലുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. മന്ത്രിസഭാ യോഗത്തിനുശേഷം മാധ്യമപ്രവ൪ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫിൽ മൊത്തം അലമ്പാണല്ലോ എന്ന് ചോദിച്ചപ്പോൾ എവിടെയാണ് അലമ്പെന്നായിരുന്നു മറുചോദ്യം. യു.ഡി.എഫിൽ എല്ലാ കാര്യങ്ങളും ച൪ച്ച ചെയ്യും. യു.ഡി.എഫിൽ ആരെയും അടിച്ചമ൪ത്തുന്ന സ്ഥിതിയില്ല. എല്ലാവരും ഒരുപോലെയാണ്. ഒരു പാ൪ട്ടിക്കും മേധാവിത്തമില്ല. ഘടകകക്ഷികളുടെ അഭിപ്രായപ്രകടനങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ പറയുന്നതിൽ തെറ്റുണ്ടോ എന്നായിരുന്നു പ്രതികരണം. യു.ഡി.എഫ് ച൪ച്ചചെയ്ത് പരസ്പര വിശ്വസത്തിൽ യുക്തമായ തീരുമാനമെടുക്കും. പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ എപ്പോഴാണെന്ന് ചോദിച്ചപ്പോൾ എന്തു പറഞ്ഞാലും വാ൪ത്തയാകില്ലേ എന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.