തങ്ങൾ അബലകളല്ലെന്ന ആത്മവിശ്വാസമാണ് ആദ്യം സ്ത്രീകൾക്കുണ്ടാകേണ്ടത്.പറയുന്നത് മറ്റാരുമല്ല. ബോളിവുഡിലെ താരം സോനം കപൂ൪. കുട്ടികൾക്കും കുടുംബത്തിനുമായി ജീവിതം മാറ്റിവെക്കുന്നവരാണ് സ്ത്രീകൾ. ഇതിനിടയിൽ ഇവ൪ പലപ്പോഴും സ്വന്തം കാര്യം പോലും മറക്കുന്നു. സത്രീകൾ അമൂല്യമാണെന്ന മൊഴി ശരിക്കും അവ൪ക്ക് അ൪ഹതപ്പെട്ടത് തന്നെയാണ്- സോനം പറയുന്നു.
സ്ത്രീകൾ സ്വതന്ത്രവ്യക്തിത്വത്തിന്റെ ഉടമകളാണെന്നും അവ൪ സമൂഹത്തിന്റെഒഴിച്ച് കുടാനാവാത്ത ഭാഗമാണെന്നുമുള്ള സത്യം എല്ലാവരും അംഗീകരിച്ചേ മതിയാകൂ എന്നുമാണ് സോനത്തിന്റെ പക്ഷം. ഒരു ഭാരതസ്ത്രീയായി ജനിച്ചതാണ് തന്റെ ഏറ്റവും വലിയ ഭാഗ്യമെന്നും അവ൪ കണക്കാക്കുന്നു.
ബോളിവുഡ് നായകൻ അനിൽ കപുറിന്റെ മകളായ സോനം 2007ൽ സാവരിയ എന്ന ചിത്രത്തിലൂടെയാണ് കാമറക്ക് മുന്നിലെത്തിയത്. അതിന് മുമ്പ് സഞ്ജയ് ലീലാ ബൻസാലിയോടൊപ്പം ബ്ളാക്കിന്റെ അസിസ്റ്റന്‍്റ് ഡയരക്ടറായും സോനം ഒരു കൈ നോക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.