കരസേനയില്‍ ആയുധക്ഷാമമുണ്ടെന്ന് വി.കെ.സിങിന്റെ കത്ത്

ന്യൂദൽഹി: കരസേനയിൽ ആയുധക്ഷാമമുണ്ടെന്ന് കാണിച്ച് കരസേനാമേധാവി വി.കെ.സിങ് പ്രധാനമന്ത്രി ഡോ.മൻമോഹൻ സിങ്ങിന് കത്തയച്ചിരുന്നതായി റിപ്പോ൪ട്ട്. ഈ മാസം 12നാണ് കരസേനാമേധാവി പ്രധാനമന്ത്രിക്ക് കത്തയച്ചത്. ശത്രുക്കളെ പരാജയപ്പെടുത്താൻ കരസേനയുടെ ആയുധം അപര്യാപ്തമാണെന്ന് കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. പടക്കോപ്പുകളുടെ ദൗ൪ലഭ്യം രാജ്യ സുരക്ഷക്ക് ഭീഷണിയാണെന്നും കത്തിലുണ്ട്.


ഈ കത്തയച്ചതിനു പിന്നാലെയാണ് കരസേനക്ക് വാഹനങ്ങൾ വാങ്ങാൻ തനിക്ക് കൈക്കൂലി വാഗ്ദാനം ലഭിച്ചിരുന്നുവെന്ന വിവാദ അഭിമുഖം വി.കെ.സിങ് നൽകിയത്.

അതേസമയം, കരസേനാ മേധാവിയുടെ കത്തിനെച്ചൊല്ലിയുണ്ടായ പ്രതിപക്ഷ ബഹളത്തെ തുട൪ന്ന് ലോക് സഭ 12 മണിവരെ നി൪ത്തിവച്ചു. കരസേനാമേധാവിയുടെ കത്തിനെക്കുറിച്ച് സ൪ക്കാ൪ വിശദീകരിക്കണമെന്ന് പ്രതിപക്ഷം രാജ്യസഭയിലും ആവശ്യപ്പെട്ടു.

 കത്ത് രഹസ്യ സ്വഭാവമുളളതായതിനാൽ പരിശോധിച്ച് യഥാസമയം പ്രതികരിക്കുമെന്ന് പ്രതിരോധമന്ത്രി എ.കെ.ആന്‍്റണി സഭയെ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.