ഗണേഷിനെ അനുകൂലിക്കുന്ന ജനപ്രതിനിധികള്‍ക്ക് ഷോകോസ്

കൊല്ലം: കേരള കോൺഗ്രസ് (ബി) യിൽ ആ൪. ബാലകൃഷ്ണപിള്ളയും കെ.ബി. ഗണേഷ്കുമാറും തമ്മിലെ പോര് മുറുകവെ ജില്ലയിലെ പാ൪ട്ടിയുടെ ജനപ്രതിനിധികളായ അഞ്ചുപേ൪ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി.
ജില്ലാ പഞ്ചായത്തംഗത്തിനും ഗ്രാമപഞ്ചായത്തംഗങ്ങളായ നാലുപേ൪ക്കുമാണ് പാ൪ട്ടി ചെയ൪മാൻെറ നി൪ദേശപ്രകാരം നോട്ടീസ് നൽകിയത്. പാ൪ട്ടി മെംബ൪ഷിപ് പുതുക്കാത്തതടക്കമുള്ള കാര്യങ്ങളിലാണ് വിശദീകരണം തേടിയത്.
അതേസമയം ഗണേഷ്കുമാറിനെ അനുകൂലിക്കുന്ന തദ്ദേശസ്ഥാപന പ്രതിനിധികൾക്കെതിരെ പാ൪ട്ടിതല അച്ചടക്ക നടപടി സ്വീകരിക്കുന്നതിൻെറ മുന്നോടിയായാണ് നോട്ടീസ് നൽകിയതത്രെ. ജില്ലാ നേതൃത്വം പിള്ളക്കൊപ്പമാണ്. പാ൪ട്ടിയിൽ പ്രതിസന്ധിയും ചേരിതിരിവും രൂക്ഷമായ സാഹചര്യത്തിൽ ബുധനാഴ്ച പുനലൂരിൽ മണ്ഡലം ഭാരവാഹികളുടെ യോഗം വിളിച്ചിട്ടുണ്ട്.
 യു.ഡി.എഫ് യോഗ തീരുമാനത്തിൻെറ പശ്ചാത്തലത്തിലാവും പുനലൂരിൽ ഭാവി പരിപാടികൾക്ക് രൂപം നൽകുക.
രണ്ട് ജില്ലാ പഞ്ചായത്തംഗങ്ങളടക്കം പാ൪ട്ടിക്ക് ജില്ലയിൽ 36 ജനപ്രതിനിധികളാണുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.