ഡി.പി.സി ആസ്ഥാനമന്ദിരം: ഏഴ് കോടിയുടെ എസ്റ്റിമേറ്റ് അംഗീകരിച്ചു

മലപ്പുറം: ജില്ലാ ആസൂത്രണ സമിതി (ഡി.പി.സി) ആസ്ഥാന മന്ദിരത്തിന് ഏഴ് കോടിയുടെ എസ്റ്റിമേറ്റിന് ഭരണാനുമതി. ചൊവ്വാഴ്ച ജില്ലാപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തിലാണ് ഭരണാനുമതി നൽകിയത്. ജില്ലാ ഇൻഫ൪മേഷൻ ഓഫിസ് കെട്ടിടത്തിന് സമീപം 43 സെൻറ് സ്ഥലത്താണ് ജില്ലാ ആസൂത്രണ സമിതി സെക്രട്ടേറിയറ്റ് മന്ദിരം പണിയുന്നത്. അഞ്ച് നിലകളിലായി നി൪മിക്കുന്ന കെട്ടിടത്തിന് ഒന്നരക്കോടിയുടെ കേന്ദ്ര ധനസഹായം ലഭിച്ചിട്ടുണ്ട്. ശേഷിക്കുന്ന തുക തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽനിന്ന് സ്വരൂപിക്കും. ഒന്നരക്കോടി രൂപ നേരത്തെ സ്വരൂപിച്ചതാണ്. ബാക്കി നാല് കോടി രൂപ സ്വരൂപിക്കാൻ ഗ്രാമപഞ്ചായത്തുകൾ രണ്ടും ബ്ളോക്ക് പഞ്ചായത്തുകൾ മൂന്നും നഗരസഭകൾ അഞ്ചും ലക്ഷം  വീതവും ജില്ലാ പഞ്ചായത്ത് 25 ലക്ഷവും നൽകാൻ തീരുമാനിച്ചു. ഏപ്രിലിൽ  നി൪മാണപ്രവൃത്തി തുടങ്ങാൻ നടപടിയെടുക്കും. മണ്ണ് പരിശോധനക്ക് എൽ.ബി.എസിനെയോ മറ്റ് ഏജൻസികളെയോ ചുമതലപ്പെടുത്തും.
ഇ.എം.എസ് ഭവനപദ്ധതി ഗുണഭോക്താക്കളുടെ പരിഷ്കരിച്ച പട്ടിക യോഗം അംഗീകരിച്ചു. 62 ഗ്രാമപഞ്ചായത്തുകളുടെ പദ്ധതി ഭേദഗതി അംഗീകരിക്കാനും തീരുമാനിച്ചു. സമിതി ചെയ൪പേഴ്സൻ സുഹ്റ മമ്പാട് അധ്യക്ഷത വഹിച്ചു. കലക്ട൪ എം.സി. മോഹൻദാസ്, ജില്ലാ പ്ളാനിങ് ഓഫിസ൪ സി. മുഹമ്മദലി എന്നിവരും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.