അരി തൂക്കി നല്‍കുന്നില്ലെന്ന്; റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്

കോഴിക്കോട്: റേഷൻ വ്യാപാരികൾക്ക് അരി തൂക്കി നൽകണമെന്ന ആവശ്യം പരിഗണിക്കാതെ സിവിൽ സപൈ്ളസ് അധികാരികളുടെ നടപടിയിൽ പ്രതിഷേധിച്ച് ഏപ്രിൽ രണ്ടു മുതൽ താലൂക്കിലും സിറ്റിയിലും റേഷൻ സാധനങ്ങൾ എടുക്കുന്നത്  ബഹിഷ്കരിക്കാനും 16 മുതൽ അനിശ്ചിതകാല കടയടപ്പ് സമരവുമായി മുന്നോട്ടുപോവാനും റേഷൻ വ്യാപാരി സംയുക്ത കമ്മിറ്റി യോഗം തീരുമാനിച്ചു.
ജില്ലാ അധികാരികളും ഹൈകോടതിയും നി൪ദേശിച്ച പുതിയ ഗോഡൗൺ വാടകക്കെടുത്തത് ഉപയോഗപ്പെടുത്താൻ സിവിൽ സപൈ്ളസ് അധികാരികൾ തയാറായിട്ടില്ല.
റേഷൻ വിതരണം സുഗമമാക്കാൻ 42000 രൂപക്ക് ഗോഡൗൺ വാടകക്കെടുത്തിട്ടുണ്ട്.യഥാ൪ഥ അളവിലും തൂക്കത്തിലും യഥാസമയത്ത് റേഷൻ സാധനങ്ങൾ നൽകാൻ തയാറായിട്ടില്ല.  കലക്ട൪ മുൻകൈ എടുത്ത് നടപ്പാക്കിയ ഒത്തുതീ൪പ്പ് വ്യവസ്ഥ തൊഴിലാളികളുടെ ഇംഗിതത്തിന് വഴങ്ങി കാറ്റിൽ പറത്തുകയാണ്. സിവിൽ സപൈ്ളസ് ഗോഡൗണിൽനിന്നും ഓരോ മാസവും വിതരണം ചെയ്യേണ്ട അരി റേഷൻ വ്യാപാരികൾക്ക് ഒരേ രീതിയിലല്ല ലഭിക്കുന്നത്.
ഇതൊക്കെ ഗോഡൗൺ സൗകര്യമില്ലാത്തതുകൊണ്ടും ആവശ്യത്തിന് തൊഴിലാളികളും ജീവനക്കാരുമില്ലാത്തതും കൊണ്ടാണ്.
വി. പ്രഭാകരൻ നായ൪ അധ്യക്ഷത വഹിച്ചു. ടി. മുഹമ്മദാലി, കെ. ശിവരാമൻ, കെ.പി. അഷ്റഫ്, സി. ചന്ദ്രൻ നായ൪, ടി.വി. അബ്ദുല്ല, ടി.എം. അശോകൻ, സദൻ പൂക്കോട്, കെ.കെ. രാജൻ, പി.സി. ബിജു, കെ. കുഞ്ഞഹമ്മദ്, കെ. രാധാകൃഷ്ണൻ എന്നിവ൪ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.