കടലുണ്ടി പഞ്ചായത്തില്‍ കുടിവെള്ളക്ഷാമം

കടലുണ്ടി: നാലുവശവും ഉപ്പുവെള്ളത്താൽ ചുറ്റപ്പെട്ട കടലുണ്ടി ഗ്രാമ പഞ്ചായത്തിലെ തീരപ്രദേശങ്ങൾ കടുത്ത കുടിവെള്ളക്ഷാമത്തിൽ.
ലൈറ്റ് ഹൗസ്, കൈതവളപ്പ്, തൈക്കടപ്പുറം, കടുക്കബസാ൪, കടലുണ്ടിക്കടവ്, കോട്ടക്കടവ്, ഇടച്ചിറ, മണ്ണൂ൪ മേഖലകളിലാണ് ജലക്ഷാമം കൂടുതൽ രൂക്ഷമായിട്ടുള്ളത്. വെള്ളത്തിൻെറ ദൗ൪ലഭ്യത കാരണം ഗ്രാമപഞ്ചായത്തിലെ കുടിവെള്ള പദ്ധതികളിൽനിന്നുള്ള ജലവിതരണം കുറച്ചു. ജലക്ഷാമം കാരണം നാട്ടുകാ൪ക്കുള്ള പ്രയാസം കണക്കിലെടുത്ത് ഒരുമാസം മുമ്പുതന്നെ റവന്യൂ വിഭാഗത്തിൻെറ സഹായം തേടിയിരുന്നതായി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ടി.കെ. ശൈലജ പറഞ്ഞു.
എന്നാൽ, ജില്ലാ ഭരണകൂടത്തിൽനിന്ന് ജലവിതരണത്തിനുള്ള സഹായം ലഭിച്ചിട്ടില്ല. നിലവിലുള്ള പദ്ധതികളുടെ കിണറുകൾ വൃത്തിയാക്കിയും അറ്റകുറ്റപ്പണികൾ നി൪വഹിച്ചും കൂടുതൽ ജലലഭ്യത കൈവരുത്തണമെന്നാണ് ജില്ലാ അധികൃതരിൽനിന്ന് കിട്ടിയ ഉപദേശം.
ഇതോടെ ടാങ്കറുകളിൽ ജലമെത്തിക്കുമെന്ന പ്രതീക്ഷയും ഇല്ലാതായിട്ടുണ്ട്. മുൻകാലങ്ങളിൽ റവന്യൂ വിഭാഗം ടാങ്കറിൽ വെള്ളമെത്തിക്കുന്ന പതിവുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.