ഫറോക്ക്: ഒരുവിഭാഗം ഏജൻറുമാ൪ സമരരംഗത്തിറങ്ങിയതോടെ അവതാളത്തിലായ പത്രവിതരണം ഏറ്റെടുത്ത് കിട്ടിയ ലാഭംകൊണ്ട് നി൪ധന കുടുംബത്തിന് സഹായം. ബേപ്പൂ൪ മേഖലയിലെ പത്രവിതരണം ഏറ്റെടുത്ത പ്രത്യാശ ചാരിറ്റബ്ൾ ട്രസ്റ്റ് പ്രവ൪ത്തകരാണ് ലാഭം ജീവകാരുണ്യ പ്രവ൪ത്തനത്തിനുപയോഗിച്ചത്.
ആറുവ൪ഷം മുമ്പ് ഗൃഹനാഥൻ മരിച്ച കുടുംബത്തിന് ഒരു മാസക്കാലത്തേക്ക് ആവശ്യമായ പലചരക്ക് സാധനങ്ങളാണ് ട്രസ്റ്റ് പ്രവ൪ത്തക൪ നൽകിയത്. രമേശ് നമ്പിയത്ത്, രാജീവ് തിരുവച്ചിറ,വിനോദ് ചെറുവണ്ണൂ൪, കെ. സുരേഷ്, രാമച്ചൻകണ്ടി സുന്ദ൪രാജ്, പി. ജയപ്രകാശ്, സി. സനീഷ്, കെ.സി. ഡാനിയേൽ, സി.കെ. മണി തുടങ്ങിയവരാണ് ട്രസ്റ്റിൻെറ ഭാരവാഹികൾ. ട്രസ്റ്റിൻെറ കീഴിൽ ‘അമ്മക്കൊരു തണലായ്’ എന്ന പേരിലും കുടുംബങ്ങൾക്ക് സഹായം നൽകിവരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.