റാം സേതു ദേശീയ സ്മാരകമാക്കിക്കൂടെ എന്ന് സുപ്രീംകോടതി

ന്യൂദൽഹി: തമിഴ്നാട്ടിലെ രാമേശ്വരത്തുള്ള വിവാദമായ റാം സേതു ദേശീയ സ്മാരകമാക്കിക്കൂടെ എന്ന് സുപ്രീംകോടതി കേന്ദ്രസ൪ക്കാറിനോട് ചോദിച്ചു.  സേതു സമുദ്രം പദ്ധതിയെ കുറിച്ച് പംനം നടത്തുന്ന പി.കെ പചുരിയുടെ റിപ്പോ൪ട്ട് സമ൪പ്പിക്കാൻ കൂടുതൽ സമയം വേണമെന്നാവശ്യപ്പെട്ട് സ൪ക്കാ൪ നൽകിയ ഹരജി പരിഗണിക്കവെയാണ് പരമോന്നത കോടതി ഇക്കാര്യം അന്വേഷിച്ചത്.

റിപ്പോ൪ട്ട് സമ൪പ്പിക്കാൻ സ൪ക്കാറിന് കോടതി ആറ് ആഴ്ചത്തെ സമയം കൂടി അനുവദിച്ചു. ജനുവരിയിൽ സമ൪പ്പിക്കേണ്ടിയിരുന്ന റിപ്പോ൪ട്ടിന് കോടതി നേരത്തെ സമയം നീട്ടി നൽകുകയായിരുന്നു.

ഇന്ത്യൻ മഹാ സമുദ്രത്തിലൂടെ പോവുന്ന കപ്പലുകളുടെ വഴി എളുപ്പമാക്കുന്നതിന് വേണ്ടി ഇന്ത്യക്കും ശ്രീലങ്കക്കും ഇടയിലെ സമുദ്ര ഭാഗത്ത് കപ്പൽ ചാനൽ നി൪മിക്കുന്നതാണ് സേതു സമുദ്രം പദ്ധതി. എന്നാൽ ഇതിനെതിരെ ബി.ജെ.പി രംഗത്ത് വന്നിരുന്നു. ലങ്കയിലേക്ക് കടക്കുന്നതിന് വേണ്ടി ശ്രീരാമൻ പണിത പാലമാണ് റാം സേതുവെന്നും അതിനാൽ ആ ഭാഗത്ത് കൂടെ കപ്പൽ ചാനൽ നി൪മിക്കരുതെന്നുമായിരുന്നു ബി.ജെ.പിയുടെ വാദം.

നിരവധി പാരിസ്ഥിതിക പ്രശ്നങ്ങളും ഇതോടനുബന്ധിപ്പ് ഉയ൪ന്നു വന്നിരുന്നു. 2005 ലാണ് പദ്ധതി നടപടികൾ ആരംഭിച്ചത്. എതി൪പ്പിനെ തുട൪ന്ന് 2010 ഏപ്രിൽ 21 ന് സുപ്രീംകോടതി പദ്ധതി താൽക്കാലികമായി നി൪ത്തിവെക്കാൻ ആവശ്യപ്പെടുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.