കോഴ വാഗ്ദാനം: അന്വേഷണത്തിന് സിങ് താല്‍പര്യം കാണിച്ചില്ല

ന്യൂദൽഹി: സേനയിലേക്ക് തരം താണ വാഹനങ്ങൾ വാങ്ങാൻ കൂട്ട് നിന്നാൽ 14 കോടി കോഴ നൽകാമെന്ന് ദല്ലാൾ വാഗ്ദാനം ചെയ്തെന്ന കരസേനാ മേധാവിയുടെ വെളിപെടുത്തൽ പ്രതിരോധമന്ത്രി എ.കെ ആന്‍്റണി ശരി വെച്ചു. സംഭവവുമായി ബന്ധപ്പെട്ട് രാജ്യ സഭയിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം.  

റിട്ടേ൪ഡ് ലഫ്. ജനറൽ തേജീന്ദ൪ സിങ് നടത്തിയ കോഴവാഗ്ദാനത്തെക്കുറിച്ച് കരസേന മേധാവി ജനറൽ വി.കെ. സിങ് ഒരു വ൪ഷം മുൻപു പരാതി പറഞ്ഞിരുന്നു. എന്നാൽ പരാതി രേഖാമൂലം നൽകിയിരുന്നില്ല. നടപടിയെടുക്കാനാവശ്യപ്പെട്ടപ്പോൾ  കേസുമായി മുന്നോട്ടു പോകാൻ താത്പര്യമില്ലെന്നാണ്  സിങ് അറിയിച്ചത്.

പൊതു ജീവിതത്തിൽ സംശുദ്ധി കാത്ത് സൂക്ഷിക്കുന്നയാണ് താൻ. പാ൪ട്ടി നി൪ബന്ധിച്ചത് കൊണ്ട് മാത്രമാണ് ഈ വകുപ്പ് ഏറ്റെടുത്തത്. അഴിമതിക്കാ൪ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും ആന്‍്റണി വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.