കരുനാഗപ്പള്ളി: വീട്ടിലെ പാചകവാതക സിലിണ്ടറിന് തീപിടിച്ചു. ഫയ൪ഫോഴ്സ് എത്തി തീയണച്ചു. അയണിവേലിക്കുളങ്ങര തെക്ക് താഴശ്ശേരിൽവീട്ടിൽ ടി.എൻ. ഭാ൪ഗവൻെറ വീട്ടിലെ പാചകവാതക സിലിണ്ടറിനാണ് തിങ്കളാഴ്ച വൈകുന്നേരം 4.30 ഓടെ തീപിടിച്ചത്. ഫയ൪ഫോഴ്സ് കരുനാഗപ്പള്ളിയിൽനിന്നും പുറപ്പെട്ട് സംഭവസ്ഥലത്തിന് അൽപം അകലെയെത്തിയെങ്കിലും കലുങ്ക് നി൪മാണത്തിനായി റോഡ് അടച്ചതിനാൽ വീട്ടിലേക്കെത്താനായില്ല. ഇത് പരിഭ്രാന്തി സൃഷ്ടിച്ചു. പിന്നീട് മറ്റ് സംവിധാനങ്ങൾ ഉപയോഗിച്ച് ഫയ൪ഫോഴ്സ് തീ അണയ്ക്കുകയായിരുന്നു. കരുനാഗപ്പള്ളി ഫയ൪സ്റ്റേഷൻ ഓഫിസ൪ വിശി വിശ്വനാഥിൻെറ നേതൃത്വത്തിലാണ് ഫയ൪ഫോഴ്സ് തീയണച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.