രണ്ടുവയസ്സുകാരിയില്‍ നടത്തിയ താക്കോല്‍ദ്വാര ഹൃദയശസ്ത്രക്രിയക്ക് വിജയം

ചെങ്ങന്നൂ൪: രണ്ടുവയസ്സുകാരിയിൽ നടത്തിയ താക്കോൽദ്വാര ഹൃദയശസ്ത്രക്രിയ വിജയിച്ചു.
പത്തനംതിട്ട കോഴഞ്ചേരി സ്വദേശിയായ ദമ്പതികളുടെ മകൾ ആദിത്യയുടെ ഹൃദയത്തിൽ പരുമല സെൻറ് ഗ്രിഗോറിയോസ് കാ൪ഡിയോ വാസ്കുല൪ സെൻററിലെ ഡോക്ട൪ സജി ഫിലിപ്പിൻെറ നേതൃത്വത്തിലാണ് താക്കോൽദ്വാര ശസ്ത്രക്രിയ നടത്തിയത്. സാധാരണയായി താക്കോൽദ്വാര ശസ്ത്രക്രിയ മൂന്നുവയസ്സിന് മുകളിലുള്ള കുട്ടികൾക്കാണ് നടത്താറുള്ളത്.
സംസ്ഥാനത്ത് ആദ്യമായാണ് രണ്ടുവയസ്സുകാരിയെ താക്കോൽദ്വാര ശസ്ത്രക്രിയക്ക് വിധേയമാക്കുന്നതെന്ന് ആശുപത്രി അധികൃത൪ അറിയിച്ചു.കുട്ടികളിൽ അഞ്ചുമുതൽ പത്തുശതമാനം വരെ ജന്മനാ കണ്ടുവരുന്ന ഹൃദ്രോഗങ്ങളിലൊന്നാണ് ആ൪ട്ടിയൽ സെപ്പറ്റൽ ഡിഫക്ട്.
ഹൃദയത്തിൻെറ മേലറിയുടെ ഭിത്തിയിലെ ദ്വാരത്തിൻെറ ചികിത്സ ഹൃദയം തുറന്നും താക്കോൽദ്വാരത്തിലൂടെയുമാണ് ശസ്ത്രക്രിയ നടത്തുന്നത്.
ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് അഞ്ചുമണിക്കൂറുകൊണ്ടാണ് ശസ്ത്രക്രിയ നടത്തിയത്. 1.17 ലക്ഷം രൂപയാണ് സാധാരണ ഇതിൻെറ ചെലവ്. കുടുംബത്തിൻെറ അവസ്ഥ മനസ്സിലാക്കി വിവിധ സാമൂഹിക-സന്നദ്ധ സംഘടനകളുടെ സഹായം ആശുപത്രി അധികൃതരുടെ നേതൃത്വത്തിൽ സമാഹരിച്ചും ബാക്കിയുള്ള തുക വേണ്ടെന്നുവെച്ചുമാണ് ശസ്ത്രക്രിയ നടത്തിയത്.
കുട്ടികളുടെ അനസ്തേഷ്യ ഡോക്ട൪ ഷാനവാസ്, ഡോ. ലീന, കാത്ത്ലാബ് ടെക്നീഷ്യൻ എബ്രഹാം എന്നിവ൪ പങ്കെടുത്തു. ഹൃദയത്തിൻെറ നാല് അറകളിലെ ഭിത്തികളിൽ മധ്യഭാഗത്തുണ്ടാകുന്ന ഹോളുകൾ മാത്രമെ ഇത്തരം ശസ്ത്രക്രിയയിലൂടെ വിജയകരമായി നടത്താൻ കഴിയൂവെന്ന് അവ൪ വിശദീകരിച്ചു.
ഇന്ത്യയിൽ സ്വകാര്യ ആശുപത്രികളിൽ ബംഗളൂരുവിലും പരുമലയിലും മാത്രമാണ് ഇപ്പോൾ കുട്ടികളിൽ താക്കോൽദ്വാര ശസ്ത്രക്രിയ നടത്തുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.