സൗജന്യ ഭൂമിക്കുള്ള അപേക്ഷ നല്‍കാതിരുന്നതില്‍ പ്രതിഷേധിച്ചു

കളമശേരി: സൗജന്യ ഭൂമി ലഭിക്കാനുള്ള അപേക്ഷ വിതരണത്തിലെ അപാകത ചൂണ്ടിക്കാട്ടി തൃക്കാക്കര വില്ലേജോഫിസറുടെ മുന്നിൽ നഗരസഭാ കൗൺസില൪മാരുടെ പ്രതിഷേധം. അപേക്ഷ വാങ്ങാൻ തിങ്കളാഴ്ച രാവിലെ ഒമ്പതിന് തൃക്കാക്കര നോ൪ത്ത് വില്ലേജോഫിസിന് മുന്നിൽ സ്ത്രീകൾ അടക്കമുള്ളവരുടെ നീണ്ടനിര രൂപപ്പെട്ടു. എന്നാൽ, 200 പേ൪ക്ക് മാത്രമേ ഫോറം നൽകൂവെന്ന് വില്ലേജ് അധികൃത൪ അറിയിച്ചതോടെ പ്രതിഷേധവുമായി ഭരണ-പ്രതിപക്ഷ കൗൺസില൪മാ൪ രംഗത്തെത്തുകയായിരുന്നു. പ്രതിഷേധം ശക്തമായതോടെ ആവശ്യക്കാരായി എത്തിയ മുഴുവൻ പേ൪ക്കും അപേക്ഷ വിതരണം ചെയ്തു. വൈകുന്നേരം ആറുവരെ നീണ്ട വിതരണത്തിൽ 715 പേ൪ക്ക് ഫോറം നൽകിയതായി വില്ലേജ് ഓഫിസ൪ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.