ജീവിതം വഴിമുട്ടി ജോജോയുടെ കുടുംബം

കൊച്ചി: വൃക്കരോഗം ബാധിച്ച് ഡയാലിസിസിനും തുട൪ച്ചികിത്സക്കും വഴികാണാതെ വിഷമിക്കുന്ന ഗൃഹനാഥൻ ഉദാരമതികളുടെ കനിവുതേടുന്നു. പള്ളുരുത്തി എസ്.ഡി.പി.വൈ റോഡിൽ മായിപ്പറമ്പിൽ ജോജോയാണ് ഗുരുതരമായ വൃക്കരോഗം ബാധിച്ച് എറണാകുളം ലിസി ആശുപത്രിയിൽ കഴിയുന്നത്. 45 കാരനായ ജോജോ കടുത്ത പ്രമേഹ ബാധയെത്തുട൪ന്ന് വ൪ഷങ്ങളായി ചികിത്സയിലായിരുന്നു. ഇതിനിടെ കഴിഞ്ഞ വ൪ഷമാണ് വൃക്കകളുടെ പ്രവ൪ത്തനം തകരാറിലായത്. ആഴ്ചയിൽ രണ്ടു തവണ ഡയാലിസിസ് ചെയ്യണം.
വ൪ക്ക്ഷോപ് ജീവനക്കാരനായ ഇയാൾ രോഗബാധിതനായതുമുതൽ ജോലിക്ക് പോകുന്നില്ല. ചികിത്സക്കായി ആകെ ഉണ്ടായിരുന്ന വീടും സ്ഥലവും വിറ്റു. കടയിൽ സെയിൽസ് ഗേളായ ഭാര്യ ജെൻസിക്ക് ഗ൪ഭപാത്രത്തിൽ മുഴ കണ്ടെത്തിയതിനെത്തുട൪ന്ന് ഡോക്ട൪മാ൪ ശസ്ത്രക്രിയ നി൪ദേശിച്ചിരിക്കുകയാണ്. സാമ്പത്തിക ബുദ്ധിമുട്ടുകാരണം ജോജോയുടെ ചികിത്സപോലും മുന്നോട്ടുപോകാത്ത സാഹചര്യത്തിൽ ജെൻസിയുടെ ശസ്ത്രക്രിയ എങ്ങനെ നടത്തുകയെന്നറിയാതെ കുഴങ്ങുകയാണ് ഇവ൪.
ഏഴാം ക്ളാസിൽ പഠിക്കുന്ന ഏകമകൻ റിച്ചാ൪ഡിൻെറ പഠനം മുടങ്ങുന്ന സാഹചര്യമാണ്. ജോജോയുടെ സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും ചേ൪ന്ന് ഉദാരമതികളുടെ സഹായം പ്രതീക്ഷിച്ച് ജെൻസിയുടെ പേരിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ബാന൪ജി റോഡ് ശാഖയിൽ 66009657570 നമ്പറായി അക്കൗണ്ട് തുറന്നിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.