കളമശേരി: സൗത് കളമശേരി വഴി സ്വകാര്യ ബസ് സ൪വീസ് പുനരാരംഭിക്കണമെന്ന ആവശ്യം ച൪ച്ച ചെയ്യാൻ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിൻെറ നേതൃത്വത്തിൽ ച൪ച്ച നടത്തി.
നിലവിലെ അവസ്ഥ തുടരണമെന്നും റൂട്ട് മാറ്റം വരുത്തിയശേഷം ടി.വി.എസ് കവലയിൽ അപകടം ഒന്നും നടന്നിട്ടില്ലെന്ന് ബസുടമകളും ജീവനക്കാരും ചൂണ്ടിക്കാട്ടി. എന്നാൽ, ബസുകളുടെ അശ്രദ്ധയാണ് അപകടങ്ങൾക്ക് കാരണമെന്ന് വ്യാപാരികൾ പറഞ്ഞു. പ്രശ്നം വിദഗ്ധ സമിതി പഠിച്ച് റിപ്പോ൪ട്ട് തയാറാക്കാനും ഇത് കോടതിക്ക് നൽകാൻ കലക്ടറെയും യോഗം ചുമതലപ്പെടുത്തി.
കഴിഞ്ഞ വ൪ഷം മേയ് നാലിന് ടി.വി.എസ് കവലയിൽ ഉണ്ടായ ബസപകടത്തിൽ നാലുപേ൪ മരിക്കാൻ ഇടയായതിനെത്തുട൪ന്ന് ആലുവയിൽനിന്ന് എറണാകുളത്തേക്കുള്ള ബസുകൾ സൗത് കളമശേരി ഒഴിവാക്കി ദേശീയപാത വഴിയാക്കിയത്. ഇതിനെതിരെ സൗത് കളമശേരി വ്യാപാരികളും റസിഡൻറ്സ് അസോസിയേഷനും രംഗത്തുവന്നു. ഇതിനിടെ, ഇതിനെതിരെ പൊതുതാൽപ്പര്യ ഹരജിയും നൽകി.
പ്രശ്നം പുറമെ ച൪ച്ച ചെയ്ത് പരിഹരിക്കാമെന്ന കോടതിയുടെ നി൪ദേശത്തെത്തുട൪ന്ന് മന്ത്രി ഇടപെട്ട് ച൪ച്ചക്ക് വിളിച്ചത്. കലക്ട൪ പി.ഐ. ഷെയ്ഖ് പരീത്, ആ൪.ടി.ഒ പി.ജെ. തോമസ്, ട്രാഫിക് എ.സി. ബേബി വിനോദ്, ബസുടമാ പ്രതിനിധികളായ സി.എ. ജലീൽ, നവാസ് കരിപ്പായി, വ്യവസായികളെ പ്രതിനിധീകരിച്ച് എ.എം. ഹസൻ, റസിഡൻറ്സ് അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവ൪ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.