കുന്നംകുളത്ത് അഞ്ച് മുതല്‍ ട്രാഫിക് പരിഷ്കാരം നടപ്പാക്കും

കുന്നംകുളം: നഗരത്തിൽ ഏപ്രിൽ അഞ്ച് മുതൽ പുതിയ ട്രാഫിക് പരിഷ്കാരം നടപ്പാക്കാൻ തീരുമാനമായി. നഗരസഭാ ചെയ൪മാൻെറ അധ്യക്ഷതയിൽ ചേ൪ന്ന ട്രാഫിക് അഡൈ്വസറി കമ്മിറ്റി യോഗത്തിലാണ് തീരുമാനം. തീരുമാനപ്രകാരം തൃശൂ൪ റോഡിൽ നിന്നുള്ള  ബസുകൾ ഒനീറോ ജങ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് സീനിയ൪ ഗ്രൗണ്ട് വഴി വടക്കാഞ്ചേരി റോഡിലൂടെ ബസ്സ്റ്റാൻഡിലെത്തണം. സ്റ്റാൻഡിൽ നിന്നുള്ള ബസുകൾ ഇടത്തോട്ട് തിരിഞ്ഞ് ഒനീറോ ജങ്ഷൻ വഴി മുനിസിപ്പൽ റോഡിലൂടെ ഗുരുവായൂ൪ റോഡിൽ പ്രവേശിക്കണം.
ദീ൪ഘദൂര ബസുകൾ നി൪ദിഷ്ഠ പുതിയ ബസ്സ്റ്റാൻഡ് വഴി പട്ടാമ്പി റോഡിലേക്കും, മറ്റം- കുറ്റിപ്പുറം, പട്ടാമ്പി, ചാലശേരി, പഴഞ്ഞി- കാട്ടകാമ്പാൽ ബസുകൾ മലായ സ്റ്റോപ്പിൽ നി൪ത്താതെ പട്ടാമ്പി റോഡിലൂടെ പോകണം.
യോഗത്തിൽ നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪മാൻ, ബസ് ഉടമാ പ്രതിനിധികൾ, പൊലീസ് ഉദ്യോഗസ്ഥൻമാ൪ എന്നിവ൪ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.