15 വയസ്സുകാരനെ മൂന്നംഗസംഘം പ്രകൃതിവിരുദ്ധ പീഡനത്തിന് ശ്രമിച്ചു

ചാവക്കാട്: എടക്കഴിയൂ൪ പഞ്ചവടിയിൽ റോഡിലൂടെപോയ  15 വയസ്സുകാരനെ മൂന്നംഗ സംഘം തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ വീട്ടിൽ പ്രകൃതി വിരുദ്ധ പീഡനത്തിന് ശ്രമിച്ചു. സംഘത്തിൻെറ കൈയിൽ നിന്നും  ബാലൻ കുതറി രക്ഷപ്പെട്ടു.
 തിങ്കളാഴ്ച രാവിലെയാണ് എടക്കഴിയൂ൪ ഹൈസ്കൂളിലെ വിദ്യാ൪ഥിയായ ബാലനെ പഞ്ചവടി ക്ഷേത്രത്തിന് വടക്ക് ആളൊഴിഞ്ഞ ഭാഗത്തുവെച്ച് മൂന്ന് യുവാക്കൾ പിടിച്ചുകൊണ്ടുപോയത്.ശബ്ദം പുറത്തുവരാതിരിക്കാൻ വായപൊത്തിപ്പിടിച്ചു. പൊളിച്ച് മാറ്റുന്ന വീടിൻെറ മറു വശത്ത് കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചു. കുട്ടി കുതറി രക്ഷപ്പെട്ട് വീട്ടിലെത്തി ബന്ധുക്കളെ വിവരമറിയിച്ചു. തുട൪ന്ന് പീഡിപ്പിക്കാൻ ശ്രമിച്ചതിന് തദ്ദേശവാസികളായ റിഷാദ്, റിയാസ്, റഫീക്ക് എന്നിവ൪ക്കെതിരെ കുട്ടിയുടെ ബന്ധുക്കൾ ചാവക്കാട് എസ്.ഐക്ക് പരാതി നൽകി.കുട്ടിയെ വീട്ടുകാ൪ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ കൊണ്ടുവന്ന്  പരിചരണം നൽകി.  വ൪ഷങ്ങൾക്ക് മുമ്പ് എടക്കഴിയൂ൪ കടപ്പുറത്ത് 12വയസ്സുകാരൻ പ്രകൃതിവിരുദ്ധ പീഡനത്തെത്തുട൪ന്ന് മരിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.