ജില്ലയോടുള്ള അവഗണനയില്‍ പ്രതിഷേധമിരമ്പി തുറന്ന ചര്‍ച്ച

പാലക്കാട്: ജില്ലയിലെ ആരോഗ്യ - കാ൪ഷിക മേഖലകളെ സംസ്ഥാന ബജറ്റ് പൂ൪ണമായി അവഗണിച്ചതിൽ സോളിഡാരിറ്റി സംഘടിപ്പിച്ച ‘കേരള ബജറ്റ് - തുറന്ന ച൪ച്ച’യിൽ പ്രതിഷേധം. ജില്ലക്ക് അവകാശപ്പെട്ട ഗവ. മെഡിക്കൽ കോളജ് അവഗണിക്കപ്പെട്ടതിൽ  പ്രതിഷേധമിരമ്പി.
പിന്നാക്ക ജനവിഭാഗങ്ങളുടെ ക്ഷേമത്തിന്  പ്രത്യേകം ഫണ്ട് നീക്കി വെച്ചില്ല.  ആദിവാസികൾക്ക് ആശ്രയിക്കാവുന്ന കോട്ടത്തറ ട്രൈബൽ ആശുപത്രിക്കും പട്ടികജാതി-വ൪ഗ ക്ഷേമത്തിനും ഫണ്ട് നീക്കിവെക്കാത്തതും പ്രതിഷേധാ൪ഹമാണെന്ന് വിലയിരുത്തി. കാ൪ഷിക മേഖലയിൽ ഹൈടെക് കൃഷിയുടെ ഭാഗമായി ബയോറൈസ് പാ൪ക്ക് അനുവദിച്ചെങ്കിലും പരമ്പരാഗത കൃഷിയെ രക്ഷിക്കാൻ അത് പര്യാപ്തമല്ലെന്നും 50 കോടി രൂപകൊണ്ട് കാ൪ഷിക മേഖലയുടെ പ്രശ്നപരിഹാരം സാധ്യമല്ലെന്നും നെൽസംഭരണത്തിനും മറ്റും കൂടുതൽതുക വകയിരുത്തണമെന്നും ച൪ച്ചയിൽ ആവശ്യമുയ൪ന്നു. പട്ടാമ്പി താലൂക്ക്, അട്ടപ്പാടി ട്രൈബ്യൂണൽ താലൂക്ക് എന്നിവയുടെ രൂപവത്കരണത്തിനും റവന്യു സബ് ഡിവിഷനുകളുടെ രൂപവത്കരണത്തിനും നടപടികളില്ലാത്തത് പ്രതിഷേധാ൪ഹമാണ്. പലക്കാട് ഇൻഡോ൪ സ്്റ്റേഡിയത്തിന് ഫണ്ട് നീക്കിവെച്ചിട്ടില്ല. നഗരമാലിന്യപ്ളാൻറിനും ഫണ്ടില്ല. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരണം. തുറന്ന ച൪ച്ചയിൽ ജില്ലാ പ്രസിഡൻറ് കളത്തിൽ ഫാറൂഖ് അധ്യഷത വഹിച്ചു. ഡോ. പി.എസ്. പണിക്ക൪, മെഡിക്കൽ കോളജ് ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ കെ.ആ൪. ബി൪ള, കെ.എം. സുലൈമാൻ, എ.എൻ. കരിങ്കരപ്പുള്ളി, മേജ൪ പി.എം. രവീന്ദ്രൻ, പ്രേംസുന്ദ൪, പ്രഭാകരൻ, എം. സുലൈമാൻ എന്നിവ൪ സംസാരിച്ചു. ബഷീ൪ വല്ലപ്പുഴ മോഡറേറ്ററായിരുന്നു. ഷാജഹാൻ സ്വാഗതവും ബഷീ൪ ഹസൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.