ഹോട്ടലുടമയെ ആക്രമിച്ച സംഭവം: ഒരാള്‍കൂടി അറസ്റ്റില്‍

കണ്ണൂ൪: കടയടച്ച് വീട്ടിൽ പോകുമ്പോൾ ഹോട്ടലുടമയെ ആക്രമിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. തെക്കിബസാ൪ മക്കാനിക്ക് സമീപം താമസിക്കുന്ന മംഗലാപുരം ദാവൺഗരെ സ്വദേശി ബിജു(25) ആണ് അറസ്റ്റിലായത്. നഗരത്തിൽ ഹോട്ടൽ നടത്തുന്ന വിജയനെ കഴിഞ്ഞ 13നാണ് എട്ടംഗ സംഘം മ൪ദിച്ചത്്. അക്രമത്തിൽ സാരമായി പരിക്കേറ്റ വിജയൻ എ.കെ.ജി ആശുപത്രിയിൽ ചികിൽസയിലായിരുന്നു. സംഭവത്തിൽ ഒരാളെ ടൗൺ സി.ഐ സുകുമാരൻെറ നേതൃത്വത്തിൽ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
പ്രതികൾ സഞ്ചരിച്ച ടാറ്റ 407 പിക്കപ്പ് വാൻ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.