വിദ്യാര്‍ഥിനിയെ കാണാതായതായി പരാതി

കൽപറ്റ: ഒമ്പതാം ക്ളാസ് വിദ്യാ൪ഥിനിയെ കാണാതായതായി മാതാവ് വൈത്തിരി പൊലീസിൽ പരാതി നൽകി. മലപ്പുറം കാക്കഞ്ചേരിയിലെ അച്ഛൻെറ വീട്ടിൽ താമസിച്ച് കോഴിക്കോട് മീഞ്ചന്തയിലെ രാമകൃഷ്ണ മിഷൻ സ്കൂളിൽ പഠിക്കുന്ന ശ്രുതിയെ (15) കാണാതായെന്നാണ് മാതാവ് സുശീല പരാതി നൽകിയത്.
 അവധിക്ക് സുശീലയുടെ പൊഴുതന അത്തിമൂല തൊണ്ടപറമ്പിൽ വീട്ടിൽ എത്തിയ മകളെ മാ൪ച്ച് 24ന് കാണാതാവുകയായിരുന്നുവത്രെ.
വെളുത്തനിറം, ഇരുകവിളിലും കാക്കാപ്പുള്ളി, ഒത്തശരീരം. വിവരം ലഭിക്കുന്നവ൪ വൈത്തിരി പൊലീസിൽ ബന്ധപ്പെടണം. 04936 255225.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.