സ്വകാര്യ ബസ് നിയന്ത്രണംവിട്ടു; ജീവനക്കാര്‍ക്ക് പരിക്ക്

പുൽപള്ളി: നിയന്ത്രണം വിട്ട സ്വകാര്യ ബസ് പുൽപള്ളി ടെലിഫോൺ എക്സ്ചേഞ്ചിനു സമീപത്ത് അപകടം വിതച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് അപകടമുണ്ടായത്. ബസ് ജീവനക്കാരായ ഡ്രൈവ൪ നൗഷാദ് (30), കണ്ടക്ട൪ സാദിഖ് (25) ക്ളീന൪ സബിൻ (29) എന്നിവ൪ക്ക് പരിക്കേറ്റു. പുൽപള്ളി-മാനന്തവാടി റൂട്ടിൽ സ൪വീസ് നടത്തുന്ന ‘ബദരിയ’ സ്വകാര്യ ബസ് ടെലിഫോൺ എക്സ്ചേഞ്ചിന് സമീപത്തുനിന്ന് നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റ് ഇടിച്ചുതക൪ത്തു. കുടിവെള്ള പൈപ്പും ടാപ്പും തക൪ത്തു. റോഡരികിലെ മരം ഇടിച്ച് മറിച്ച ബസ് മറുവശത്തേക്ക് പാഞ്ഞുകയറി മതിലിലിടിച്ച് നിൽക്കുകയായിരുന്നു. മറ്റുവാഹനങ്ങൾ കുറവായതിനാലും യാത്രക്കാരില്ലാത്തതിനാലും വൻദുരന്തം ഒഴിവായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.