പണിയ സമുദായത്തിലെ ആദ്യ എം.ബി.എ വിദ്യാര്‍ഥിക്ക് സര്‍ക്കാര്‍ ധനസഹായം

കൽപറ്റ: വയനാട് ജില്ലയിലെ പിന്നാക്ക ആദിവാസി വിഭാഗമായ പണിയ സമുദായത്തിൽനിന്ന് എം.ബി.എക്ക് പഠിക്കുന്ന ആദ്യ വിദ്യാ൪ഥിക്ക് സ൪ക്കാ൪ സഹായം.
മാനന്തവാടി പായോട് കാവണക്കുന്ന് പണിയകോളനിയിലെ മണികണ്ഠന് 2,27,000 രൂപക്കുള്ള സ൪ക്കാ൪ ഉത്തരവ് മന്ത്രി പി.കെ. ജയലക്ഷ്മി വീട്ടിലെത്തി കൈമാറി. കൂലിപ്പണിക്കാരായ ചുണ്ടനും ചീരയുമാണ് മാതാപിതാക്കൾ. സാമ്പത്തിക ശാസ്ത്രത്തിലാണ് മണികണ്ഠൻ ബിരുദം നേടിയത്. മലപ്പുറത്തെ അൺ എയ്ഡഡ് കോളജായ വേദവ്യാസ ഇൻസ്റ്റിറ്റ്യൂട്ടിലാണ് എം.ബി.എ പഠനം. നിലവിലെ വ്യവസ്ഥയനുസരിച്ച് അൺ എയ്ഡഡ് കോളജിലെ വിദ്യാഭ്യാസത്തിന് സ൪ക്കാ൪ ധനസഹായം ലഭിക്കില്ല.
മണികണ്ഠൻെറ ജീവിതപശ്ചാത്തലവും പഠന മികവും മന്ത്രി ജയലക്ഷ്മിയുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുട൪ന്ന് ധനസഹായം നൽകുന്നതിനുള്ള സാധ്യതകൾ പരിശോധിച്ച് പ്രത്യേക ഉത്തരവിലൂടെയാണ് സാമ്പത്തിക സഹായം നൽകുന്നത്. പഠന ചെലവിലേക്ക് 1,50,000 രൂപയും ഹോസ്റ്റൽ ഫീസായി പ്രതിമാസം 3,500 രൂപ (രണ്ടു വ൪ഷത്തേക്ക് 77,000 രൂപ)യുമാണ് മണികണ്ഠന് ലഭിക്കുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.