ജോസ് പ്രകാശിന് കലാകേരളത്തിന്റെ യാത്രാമൊഴി

കൊച്ചി: വില്ലൻമാരുടെ നായകനായി മലയാള സിനിമാ ലോകത്ത് നിറസാന്നിധ്യമായിരുന്ന നടൻ ജോസ് പ്രകാശ് ഓ൪മയായി. തിങ്കളാഴ്ച ഉച്ചക്ക് 12 മണിയോടെ എറണാകുളം സെന്‍്റ് മേരീസ് ബെസലിക സെമിത്തേരിയിൽ ഔദ്യാഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. തങ്ങളുടെ പ്രിയ നടനെ അവസാനമായി ഒരു നോക്കു കാണാനും അന്ത്യാജ്ഞലി അ൪പിക്കാനും സിനിമാലോകത്തെയും രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിലേയും പ്രമുഖരടക്കം ആയിരങ്ങൾ എത്തിയിരുന്നു.

മന്ത്രിമാരായ കെ.സി ജോസഫ്, തിരുവഞ്ചൂ൪ രാധാകൃഷ്ണൻ, വി.കെ ഇബ്രാഹിം കുഞ്ഞ്, കെ.ബാബു എന്നിവ൪ എറണാകുളം ടൗൺഹാളിലെത്തി ആദരാജ്ഞലികള൪പ്പിച്ചു. സംസ്കാര ചടങ്ങുകൾക്ക് സീറോ മലബാ൪ സഭയുടെ എറണാകുളം അങ്കമാലി അതിരൂപത സഹായ മെത്രാൻ ബിഷപ്പ് തോമസ് ചക്യാത്ത് മുഖ്യ കാ൪മികത്വം വഹിച്ചു.

 തിങ്കളാഴ്ച പത്ത് മണിയോടെയാണ് മകൻ ഷാജിയുടെ  വീട്ടിൽ നിന്നൂമ മൃതദേഹം വിലാപ യാത്രയായി എറണാകുളം ടൗൺ ഹാളിലെത്തിച്ചത്. ശനിയാഴ്ച ഉച്ച കഴിഞ്ഞ് 2.30ന് കൊച്ചിയിലെ  സ്വകാര്യ ആശുപത്രിയിലായിരുന്നു ജോസ് പ്രകാശിന്റെഅന്ത്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.