കൊച്ചി എണ്ണ ഖനനത്തിന് അനുമതിയില്ല

ന്യൂദൽഹി: കൊച്ചി തുറമുഖത്ത് എണ്ണഖനന പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അനുമതി നൽകിയില്ല. പദ്ധതി ലാഭകരമല്ലെന്ന സാമ്പത്തിക കാര്യ സമിതിയുടെ റിപ്പോ൪ട്ടിനെ തുട൪ന്നാണ് കേന്ദ്രം അനുമതി നിഷേധിച്ചത്. കൊച്ചിയിലേതുൾപ്പെടെ 14 എണ്ണ ഖനന പദ്ധതികൾക്കാണ്് കേന്ദ്ര മന്ത്രിസഭ അനുമതി നിഷേധിച്ചത്.

ഒ.എൻ.ജി.സി, ബി.പി.ആ൪.എൽ കമ്പനികൾ സംയുക്തമായാണ് കൊച്ചി തുറമുഖത്ത് എണ്ണ ഖനനത്തിന് അനുമതി തേടിയിരുന്നത്.

നേരത്തെ, ഒ.എൻ.ജി.സി ഈ മേഖലയിൽ നടത്തിയ പരിശാധനകളിൽ ഇന്ധന ലഭ്യതക്കുള്ള സാധ്യത തെളിഞ്ഞിരുന്നു. തുട൪ന്ന് കൊച്ചി തീരത്ത് വൻതുക മുടക്കി പര്യവേക്ഷണവും നടത്തിയിരുന്നു.
അതേസമയം, 16 ഇടങ്ങളിലെ എണ്ണ പ്രകൃതി വാതക ഖനന പദ്ധതികൾക്ക് അനുമതി കേന്ദ്രം നൽകിയിട്ടുണ്ട്.


 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.