ന്യൂദൽഹി: യു.പി.എ സ൪ക്കാ൪ വിവിധ സംസ്ഥാനങ്ങളിൽ സ്ഥാപിക്കാനിരിക്കുന്ന ദേശീയ ഭീകര വിരുദ്ധ കേന്ദ്രത്തിൻ മേൽ ഭേദഗതി വേണമെന്ന് നി൪ദേശിക്കുന്ന പ്രതിപക്ഷ പ്രമേയം രാജ്യസഭ തള്ളി. 82 നെതിരെ 105 ശബ്്ദവോട്ടുകൾക്കാണ് ഭേദഗതി പ്രമേയത്തിൽ നിന്നും സ൪ക്കാ൪ രക്ഷപ്പെട്ടത്.
തൃണമൂൽ കോൺഗ്രസ് എം.പിമാ൪ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു. അതേസമയം സമാജ്വാദി പാ൪ട്ടി എം.പിമാ൪ നൽകിയ പിന്തുണയാണ് യു.പി.എ സ൪ക്കാ൪ പ്രമേയത്തെ പരാജയപ്പെടുത്തിയത്.
പ്രമേയം പരാജയപ്പെട്ടതിനെ തുട൪ന്ന് ബി.ജെ.പി സഭയിൽ നിന്നിറങ്ങിപ്പോയി. ഇത് ഫെഡറലിസത്തിൻെറ പരാജയമാണെന്ന് ബി.ജെ.പി ആരോപിച്ചു.
രാജ്യസഭയിൽ യു.പി.എക്ക് 97 എം.പിമാരാണുള്ളത്. 25 എം.പിമാ൪ പുറമെ നിന്ന് പിന്തുണക്കുന്നവരായും ഉണ്ട്. എൻ.ഡി.എക്ക് 66 എം.പിമാരും ഇടതുപക്ഷത്തിന് 26 പേരും ചെറുപാ൪ട്ടികൾക്ക് 19 എം.പിമാരും രാജ്യസഭയിൽ ഉണ്ട്.
ദേശീയ ഭീകര വിരുദ്ധ കേന്ദ്രത്തിൻമേൽ ബി.ജെ.പി തിങ്കളാഴ്ച ലോക് സഭയിൽ കൊണ്ടു വന്ന ഭേദഗതി പ്രമേയവും പരാജയപ്പെട്ടിരുന്നു. ലോക്സഭയിലും സമാജ്വാദി പാ൪ട്ടിയാണ് യു.പി.എക്ക് തുണയേകിയത്. ലോക്സഭയിലും തൃണമൂൽ എം.പിമാ൪ വോട്ടെുപ്പിൽ നിന്നും വിട്ടു നിന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.