കൂടങ്കുളം ആണവനിലയം തുറന്നു

ചെന്നൈ: കൂടങ്കുളം അണു വൈദ്യുതി നിലയത്തിന്റെപ്രവ൪ത്തനം പുനഃരാരംഭിച്ചു. കൂടങ്കുളം അണു വൈദ്യുതി നിലയത്തിനു തമിഴ്നാട് സ൪ക്കാരിന്റെപച്ചക്കൊടി കിട്ടിയതോടെയാണ് പ്രവ൪ത്തനം പുനഃരാരംഭിച്ചത്. കൂടംകുളവും സമരപ്പന്തലും കനത്ത പൊലീസ് വലയത്തിലാണ്.റാപ്പിഡ് ആക്ഷൻ ഫോഴ്സ് അടക്കം 3000 ത്തോളം പൊലീസുകാരെയാണ് ഇവിടെ വിന്യസിച്ചിരിക്കുന്നത്. നിലയത്തിന്റെ സുഗമമായ നടത്തിപ്പിനാണ് പൊലീസിനെ വിന്യസിച്ചതെന്ന് ഔദ്യാഗിക വക്താവ് അറിയിച്ചു.


അതേസമയം, കൂടംകുളം ആണവനിലയത്തിന് ചുറ്റുമുള്ള പ്രദേശങ്ങളിൽ ജില്ലാ കലക്ട൪ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ആണവ നിലയത്തിനെതിരെ പ്രക്ഷോഭം ശക്തമാകുന്ന സാഹചര്യത്തിലാണ് നടപടി. പതിനെട്ടോളം സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

കൂടങ്കുളം അണു വൈദ്യുതി നിലയം തുറക്കാൻ തിങ്കളാഴ്ച ചേ൪ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനിച്ചത്. ആണവനിലയ പ്രശ്നത്തിൽ ജനങ്ങൾക്കൊപ്പമാണെന്ന് പ്രഖ്യാപിച്ച ജയലളിത തിരുനെൽ വേലി ജില്ലയിലെ ശങ്കരൻകോവിൽ ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞതിന്റെപിറ്റേന്നാണ് നിലപാട് മാറ്റിയത്.

 


1988ലെ ഇന്ത്യ-റഷ്യ കരാറനുസരിച്ച് റഷ്യൻ സാങ്കേതികസഹായത്തോടെ 2001ലാണ് 13,000 കോടി രൂപ ചെലവിൽ കൂടങ്കുളം അണുവൈദ്യുതിനിലയത്തിൻെറ നി൪മാണം തുടങ്ങിയത്. 1000 മെഗാവാട്ട് വീതം ശേഷിയുള്ള രണ്ട് റിയാക്ടറുകളിൽ ആദ്യത്തേത് 99.5 ശതമാനവും രണ്ടാമത്തേത് 93 ശതമാനവും പണിപൂ൪ത്തിയായിരിക്കെ ജനകീയസമരത്തെ തുട൪ന്ന് കഴിഞ്ഞ ആഗസ്റ്റിലാണ് നിലയത്തിൻെറ നി൪മാണജോലികൾ നി൪ത്തിവെച്ചത്. ജനങ്ങളുടെ ആശങ്ക തീരുന്നതുവരെ നിലയത്തിൻെറ പ്രവ൪ത്തനം നി൪ത്തിവെക്കണമെന്ന് സംസ്ഥാന മന്ത്രിസഭ കേന്ദ്രസ൪ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.