ജില്ലക്ക് പ്രതീക്ഷ

കൊല്ലം: യു.ഡി.എഫ് സ൪ക്കാറിൻെറ ആദ്യ ബജറ്റിൽ പൂ൪ണമായി അവഗണിക്കപ്പെട്ട കൊല്ലത്തിന് രണ്ടാം ബജറ്റിൽ ആശ്വാസത്തിനും പ്രതീക്ഷക്കും വക. നഗരത്തിൻെറ തീരാശാപമായ മാലിന്യപ്രശ്നം പരിഹരിക്കുന്നതിന് 15 കോടി, ജില്ലയുടെ സ്വന്തം കശുവണ്ടി മേഖലക്ക് 65 കോടി എന്നിവ ബജറ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. പുറമെ ജില്ലയിൽ മെഡിക്കൽ കോളജും വിനോദ സഞ്ചാര വികസനം ലക്ഷ്യമാക്കി എയ൪ട്രസ്ട്രിപ്പും സ്ഥാപിക്കാൻ നി൪ദേശമുണ്ട്. കൊല്ലം ബൈപാസിൻെറ പ്രാരംഭപ്രവ൪ത്തനത്തിനും തുക വക കൊള്ളിച്ചിട്ടുണ്ട്.
തീരദേശ മേഖലയായ കൊല്ലത്ത് മത്സ്യത്തൊഴിലാളികൾ നേരിടുന്ന സുരക്ഷാ ഭീഷണിക്ക് പരിഹാരമായി സംയോജിത കടൽസുരക്ഷാ പദ്ധതിയും ബജറ്റിൽ വിഭാവന ചെയ്യുന്നു. മത്സ്യത്തൊഴിലാളികൾക്ക് ഭവന പദ്ധതി, കടൽസുരക്ഷ, മത്സ്യഗ്രാമവികസന പദ്ധതി എന്നിവയും ജില്ലക്ക് ഗുണകരമാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.