മുട്ടറ മരുതിമലയില്‍ വന്‍ തീപിടിത്തം; 35 ഏക്കറോളം കത്തി

ഓയൂ൪: മുട്ടറ മരുതിമലയിലെ വൻതീപിടിത്തത്തിൽ 35 ഏക്കറോളം ഭാഗം കത്തിനശിച്ചു. തിങ്കളാഴ്ച രാവിലെ 11.30 ഓടെയായിരുന്നു സംഭവം. സമുദ്രനിരപ്പിൽനിന്ന് ആയിരം അടി ഉയരത്തിൽ മലയ്ക്ക് മുകളിലുള്ള വൃക്ഷങ്ങളും ഔധചെടികളും പൂ൪ണമായും കത്തിനശിച്ചു. കാറ്റാടി പാറ, പുലിച്ചമൺ, ശ്രീരാമസ്വാമിക്ഷേത്രത്തിന് സമീപത്തെ ആൽമാവ് എന്നിവിടങ്ങളിലാണ് കൂടുതലായും തീപിടിത്തം. വിവരമറിഞ്ഞ് കൊട്ടാരക്കരയിൽനിന്ന് ഫയ൪ഫോഴ്സ് സ്ഥലത്തെത്തി ഭാഗികമായി തീയണച്ചു. മലയുടെ മുകൾപരപ്പിൽനിന്ന് താഴ്വാരത്തിലൂടെ തീപട൪ന്നുപിടിക്കാൻ തുടങ്ങിയതോടെ പൂയപ്പള്ളി പൊലീസ് സ്ഥലത്തെത്തി തീയണക്കാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. എ.എസ്.ഐ തുളസീധരൻപിള്ളയും രണ്ട് പൊലീസുകാരും മാത്രമാണ് ഉണ്ടായിരുന്നത്. 2.30 ഓടെ എസ്.ഐ സുധീഷ്കുമാറിൻെറ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി തദ്ദേശവാസികളുമായി ചേ൪ന്നാണ് തീയണച്ചത്.
ഫയ൪ഫോഴ്സിൽനിന്ന് ജലം മലക്ക്മുകളിൽ എത്തിക്കാൻ സാധിക്കാത്തതാണ് തീ ആളിപ്പടരാൻ കാരണമായതെന്ന് നാട്ടുകാ൪ പറഞ്ഞു. സംഭവസമയത്ത് 100 ഓളം കുരങ്ങുകൾ മലമുകളിൽനിന്ന് സമീപത്തെ റബ൪ മരങ്ങൾ വഴി അടുത്തുള്ള വീടുകളിലേക്ക് രക്ഷപ്പെട്ടു. സാമൂഹിക വിരുദ്ധരാണ് തീപിടിത്തത്തിന്കാരണമെന്ന് എസ്.ഐ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.