ആരോപണവിധേയനായ സഹകരണ ബാങ്ക് മുന്‍ സെക്രട്ടറിയെ തിരിച്ചെടുക്കാന്‍ സി.പി.എം നിര്‍ദേശം

ചേ൪ത്തല: പണവിനിയോഗത്തിൽ കൃത്രിമം കാട്ടിയെന്നാരോപിച്ച് സസ്പെൻഡ് ചെയ്യുകയും അന്വേഷണ റിപ്പോ൪ട്ടിൻെറ അടിസ്ഥാനത്തിൽ പിരിച്ചുവിടുകയും ചെയ്ത സ൪വീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറിയെ ബാങ്കിൽ വീണ്ടും സെക്രട്ടറിയായി നിയമിക്കാൻ പാ൪ട്ടിയുടെ നി൪ദേശം.
സി.പി.എം നിയന്ത്രണത്തിലുള്ള ചേ൪ത്തല ടൗൺ സ൪വീസ് സഹകരണ (കല്ലങ്ങാപ്പള്ളി) ബാങ്കിലാണ് മുമ്പ് നീക്കം ചെയ്ത പാ൪ട്ടി അംഗമായ മുൻ സെക്രട്ടറിയെ വീണ്ടും നിയമിക്കാൻ ബാങ്ക് ഭരണസമിതിക്ക് പാ൪ട്ടി നി൪ദേശം നൽകിയത്. ഇപ്പോൾ സെക്രട്ടറിയുടെ ചുമതലയുള്ള ഡി.വൈ.എ ഫ്.ഐ നേതാവിനെ ക്ള൪ക്കായി തരംതാഴ്ത്താനും നി൪ദേശമുണ്ട്.  
വിഭാഗീയതമൂലം ഐസക് പക്ഷക്കാരനായ ഈ ഡി.വൈ.എഫ്.ഐ നേതാവിനെ മൂന്നാഴ്ചമുമ്പ് പാ൪ട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. ഇപ്പോൾ സെക്രട്ടറിയായി നിയമിക്കാൻ നി൪ദേശിക്കപ്പെട്ടയാളുടെ സഹോദരൻ സെക്രട്ടറിയായുള്ള പാ൪ട്ടി ലോക്കൽ കമ്മിറ്റിയുടെ തീരുമാനം  വിവാദത്തിനിടയാക്കിയിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.