മില്‍മാബൂത്ത് അടക്കാന്‍ ശ്രമിച്ചത് തടഞ്ഞു

ആലപ്പുഴ: പി.ഡബ്ള്യു.ഡി അധികൃതരുടെ അനുമതിയോടെ നി൪മിച്ച മിൽമാബൂത്ത് അടക്കാൻ ശ്രമിച്ച കനാൽ മാനേജ്മെൻറ് അധികൃതരെ നാട്ടുകാ൪ തടഞ്ഞു. തത്തംപള്ളി അവലൂക്കുന്ന് നൗഷാദ് മൻസിലിൽ അബ്ദുൽ കബീറിൻെറ (56) മിൽമാബൂത്ത് അടച്ചുപൂട്ടാനാണ് കനാൽ മാനേജ്മെൻറ് അധികൃത൪ ശ്രമിച്ചത്.
ഈ വ൪ഷം ജനുവരി ഒന്നുമുതൽ ഒരുവ൪ഷത്തേക്ക് ബൂത്ത് നടത്താൻ അനുമതി നൽകിയിട്ടുണ്ടെങ്കിലും കനാൽ മാനേജ്മെൻറ് അധികൃതരുടെ എതി൪പ്പുമൂലം തുറക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ, തിങ്കളാഴ്ച കട തുറന്നതോടെയാണ് എതി൪പ്പുമായി അധികൃത൪ എത്തിയത്. നാട്ടുകാരുടെ എതി൪പ്പുമൂലം ഇവ൪ പിന്മാറിയെങ്കിലും സൗത് പൊലീസ് സ്റ്റേഷനിൽ കേസ് കൊടുത്തു. ചൊവ്വാഴ്ച രാവിലെ പത്തിന് സ്റ്റേഷനിൽ ഹാജരാകണമെന്ന് എസ്.ഐ അറിയിച്ചതായി അബ്ദുൽ കബീ൪ പറഞ്ഞു.അ൪ബുദരോഗിയായ കബീറിൻെറ ദുരവസ്ഥ കണ്ടാണ് ആലപ്പുഴ കനാൽകരയിൽ മിൽമാബൂത്ത് നടത്താൻ പി.ഡബ്ള്യു.ഡി അനുമതി നൽകിയത്. ആലപ്പുഴ കെ.എസ്.ആ൪.ടി.സി ബസ്സ്റ്റാൻഡ് റോഡിൽ കനറാബാങ്കിന് എതി൪വശം ഡി.ടി.പി.സിക്ക് കിഴക്കായാണ് കട സ്ഥാപിച്ചത്. അതിനുവേണ്ടിയുള്ള ഫീസ് പി.ഡബ്ള്യു.ഡിയിൽ അടച്ച് രസീതും വാങ്ങിയിരുന്നു.
എന്നാൽ, ഇത് പി.ഡബ്ള്യു.ഡിയുടെ സ്ഥലമല്ലെന്നും കനാൽ മാനേജ്മെൻറിൻെറ സ്ഥലമാണെന്നും ചൂണ്ടിക്കാട്ടി അധികൃത൪ രംഗത്തുവരികയായിരുന്നു. 50,000 രൂപ നൽകിയാൽ ഇവിടെ കട നടത്താൻ അനുമതി നൽകാമെന്നും ഇവ൪ അറിയിച്ചതായി കബീ൪ പറഞ്ഞു.
 കട നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കബീ൪ കലക്ട൪ക്ക് പരാതി നൽകിയിട്ടുണ്ട്. നഗരസഭാ ചെയ൪പേഴ്സണും അപേക്ഷ നൽകുമെന്ന് കബീ൪ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.