ജപ്പാന്‍ കുടിവെള്ളപദ്ധതി അട്ടിമറിക്കാനുള്ള ശ്രമം തടയും -എം.എല്‍.എമാര്‍

ചേ൪ത്തല: ജപ്പാൻ കുടിവെള്ളം എറണാകുളം ജില്ലയിലേക്ക് കൊണ്ടുപോയി പദ്ധതി അട്ടിമറിക്കാനുള്ള ശ്രമം എന്തുവിലകൊടുത്തും ചെറുക്കുമെന്ന് എം. എൽ.എമാ൪. ചേ൪ത്തല താലൂക്കിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമായി 500 കോടിയോളം രൂപ ചെലവഴിച്ച് എട്ടുവ൪ഷത്തെ പരിശ്രമങ്ങൾക്കുശേഷം കഴിഞ്ഞ ജനുവരിയിലാണ് ജപ്പാൻ കുടിവെള്ളപദ്ധതി കമീഷൻ ചെയ്തത്.വേണ്ടത്ര ഉപഭോക്താക്കളില്ലെന്ന കാരണം പറഞ്ഞ് വെള്ളം എറണാകുളം ജില്ലയിലേക്ക് കടത്തിക്കൊണ്ടുപോകാൻ ആര് ശ്രമിച്ചാലും ചെറുക്കുമെന്ന് എം.എൽ.എമാരായ പി. തിലോത്തമനും എ.എം. ആരിഫും വ്യക്തമാക്കി.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പ്രദേശത്ത് വൻതുക മുടക്കി കുടിവെള്ള കണക്ഷൻ എടുക്കാൻ കാലതാമസമുണ്ടാകുന്നത് സ്വാഭാവികമാണ്. നിലവിൽ 50 മീറ്റ൪ നീളത്തിൽ കൂടുതൽ പൈപ്പിടേണ്ടിവരുന്ന കണക്ഷനുകൾ കൊടുക്കേണ്ടെന്ന തീരുമാനം മാറ്റുകയും പുതിയതായി വന്ന റോഡുകൾ ഉൾപ്പെടെ എല്ലാ റോഡുകളിലേക്കും കുടിവെള്ള പൈപ്പുകൾ സ്ഥാപിക്കുകയും ചെയ്താൽ ഉപഭോക്താക്കളുടെ എണ്ണം വ൪ധിക്കുമെന്നും എം.എൽ.എമാ൪ പറഞ്ഞു. വേണ്ടത്ര ഗുണഭോക്താക്കളില്ലെങ്കിൽ പ്രശ്നം പരിഹരിക്കാൻ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവരുമായി ച൪ച്ച നടത്തേണ്ടതിന് പകരം പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യത്തിന് വിരുദ്ധമായി നീക്കം നടത്തിയാൽ ചെറുക്കേണ്ടിവരുമെന്നും അവ൪ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.