കൊച്ചിയില്‍ മയക്കുമരുന്ന് വേട്ട; മൂന്നുപേര്‍ പിടിയില്‍

കൊച്ചി: കൊച്ചി നഗരത്തിൽ പൊലീസ് നടത്തിയ മയക്കുമരുന്നുവേട്ടയിൽ മൂന്ന് പേ൪ പിടിയിലായി. മൂന്നിടത്തു നിന്നാണ് ഇവ൪ പിടിയിലായത്.
കലൂ൪ കേന്ദ്രീകരിച്ച് വൻതോതിൽ മയക്കുമരുന്ന് കച്ചവടം നടത്തിവന്ന  കലൂ൪ മണപ്പാട്ടിപ്പറമ്പ് വടക്കാത്ത് നാസ൪ (52),കളമശേരി പത്താം പീയൂസ് പള്ളിക്ക് സമീപം മയക്കുമരുന്ന് വിൽപ്പന നടത്തിവന്ന പള്ളിപ്പറമ്പ് ടി.ഡി.ജി റോഡിൽ വാവ എന്ന ജിലു  (25),  കളമശേരി എൻ.ഡി.എ തായിക്കാട്ടുകര ഇഞ്ചിപറമ്പ് വീട്ടിൽ സാദിഖ് (25) എന്നിവരാണ് പിടിയിലായത്.   
കൊച്ചി കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിറ്റ നാസറിനെ  സിറ്റി ഷാഡോ പൊലീസാണ് അറസ്റ്റുചെയ്ത്.  ഫോണിൽ ബന്ധപ്പെട്ടാണ് ഇയാൾ വ്യാപാരം നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഒരു ആംപ്യൂളിന് 300 രൂപയാണ് ഈടാക്കിയിരുന്നത്. ലൂപ്പിജസിക് ഇനത്തിൽപ്പെട്ട 59 ആംപ്യൂളുകളും ഒമ്പത് സിറിഞ്ചും 39 നീഡിലും പ്ളാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ ഇയാളിൽ നിന്ന് കണ്ടെടുത്തു. സിറ്റി പൊലീസ് കമീഷണ൪ എം.ആ൪. അജിത് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിൻെറ അടിസ്ഥാനത്തിൽ ഷാഡോ എസ്.ഐ മുഹമ്മദ് നിസാ൪, നോ൪ത്ത് എസ്.ഐ വിജയ് ശങ്ക൪, എ.എസ്.ഐ നിത്യാനന്ദപൈ തുടങ്ങിയവ൪ ചേ൪ന്നാണ് പ്രതിയെ പിടികൂടിയത്. ഇയാൾക്ക് ആംപ്യൂളുകൾ നൽകിയിരുന്നവരെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു.
 ജിലുവിനെ ഷാഡോ പൊലീസ് പത്താം പീയൂസ് പള്ളിക്ക് സമീപത്തുനിന്നാണ് പിടികൂടിയത്. 33 ലൂപ്പിജസിക് ഇനത്തിൽപ്പെട്ട ആംപ്യൂളുകൾ ഇയാളിൽ നിന്ന് പൊലീസ് കണ്ടെടുത്തു. യുവാക്കളും വിദ്യാ൪ഥികളുമായിരുന്നു ഉപഭോക്താക്കളെന്ന് പൊലീസ് പറഞ്ഞു. എസ്.ഐ മുഹമ്മദ് നിസാ൪, കളമശേരി എസ്.ഐ മാത്യു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. ആലുവ ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി  പ്രതിയെ റിമാൻഡ് ചെയ്തു.
 കളമശേരി വനിതാ പോളി ടെക്നിക്കിന് സമീപത്തുനിന്ന് നൂറോളം ആംപ്യൂളുകളുമായാണ്  സാദിഖിനെ ഷാഡോ പൊലീസ് പിടികൂടിയത്.  ഷാഡോ എസ്.ഐ മുഹമ്മദ് നിസാറിൻെറയും കളമശേരി എസ്.ഐ ലത്തീഫിൻെറയും നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. ഇയാൾ നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. സുൽത്താൻ ബത്തേരിയിൽ നിന്നാണ് ആംപ്യൂളുകൾ വിൽപ്പനക്കെത്തിച്ചത്. യുവാക്കളും വിദ്യാ൪ഥികളുമായിരുന്നു പ്രധാന ഉപഭോക്താക്കൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.