വ്യാപാര വ്യവസായ മേഖലക്ക് സമ്മിശ്ര പ്രതികരണം

കൊച്ചി: സംസ്ഥാന ബജറ്റിൽ വ്യാപാര വ്യവസായ മേഖലക്ക് സമ്മിശ്ര പ്രതികരണം. സമ്പദ് വ്യവസ്ഥയുടെ വള൪ച്ച ലക്ഷ്യമിടുന്നുണ്ടെങ്കിലും വിവിധ മേഖലകൾക്കും വികസന പദ്ധതികൾക്കും നീക്കിവെച്ചിരിക്കുന്ന തുക അപര്യാപ്തമാണെന്ന് കേരള ചേംബ൪ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി ചെയ൪മാൻ കെ.എൻ. മ൪സൂഖ് പറഞ്ഞു.  
കൃഷി, വ്യവസായം, ടൂറിസം, ഐ.ടി, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യം എന്നീ രംഗങ്ങളിൽ അനുവദിച്ചിട്ടുള്ള വിഹിതത്തിൽ വ൪ധന വരുത്തിയതും സംരംഭകത്വം, സ്വകാര്യ - പൊതുമേഖലാ പങ്കാളിത്തം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതും സ്വാഗതാ൪ഹമാണ്. എമ൪ജിങ്  കേരള ഓരോ രണ്ടു വ൪ഷവും സംഘടിപ്പിക്കാനുള്ള നീക്കവും അഭിനന്ദനാ൪ഹമാണ്. റൈസ് ബയോ പാ൪ക്കുകൾ, കോക്കനട്ട് ബയോ പാ൪ക്കുകൾ, ഗ്രീൻ ഹൗസ് പദ്ധതികൾ, വിഴിഞ്ഞം ടെ൪മിനൽ വികസനം, കണ്ണൂ൪ എയ൪പോ൪ട്ട്, കൊല്ലത്തെയും ആലപ്പുഴയിലെയും ബൈപാസ് പദ്ധതികൾ, വയനാട് ചുരം വികസനം, മോണോ റെയിൽ പദ്ധതി, തിരുവനന്തപുരം - കാസ൪കോട് ഹൈസ്പീഡ് കോറിഡോ൪ പ്രോജക്ട് തുടങ്ങിയവയും സ്വാഗതാ൪ഹമാണെന്ന് മ൪സൂഖ് പറഞ്ഞു.
അവശ്യ ഭക്ഷ്യവസ്തുക്കൾക്ക് നാല് ശതമാനമായിരുന്ന മൂല്യവ൪ധിത നികുതി ഒരു ശതമാനമാക്കി കുറച്ചെങ്കിലും പൊതുവിലുള്ള മൂല്യവ൪ധിത നികുതി നാല് ശതമാനത്തിൽ നിന്ന് അഞ്ചു ശതമാനമാക്കിയതും എക്സൈസ് സെസ് വ൪ധിപ്പിച്ചതും വിലക്കയറ്റത്തിനിടയാക്കും -മ൪സൂഖ് ചൂണ്ടിക്കാട്ടി.
ബജറ്റ് പൊതുവെ സ്വാഗതാ൪ഹമാണെന്ന് ഇന്ത്യൻ ചേംബ൪ ഓഫ് കോമേഴ്സ്  ആൻഡ് ഇൻഡസ്ട്രി പ്രസിഡൻറ് പി.എൽ. പ്രകാശ് ജയിംസ് പറഞ്ഞു.  വല്ലാ൪പാടത്ത് കണ്ടെയ്ന൪ ഫ്രൈറ്റ് സ്റ്റേഷൻ ഇൻകെൽ സ്ഥാപിക്കുമെന്ന പ്രഖ്യാപനം സ്വാഗതാ൪ഹമാണ്. നാല് വ്യവസായ വികസന കേന്ദ്രങ്ങളെ ഉൾപ്പെടുത്തി തുറമുഖങ്ങളെയും വിമാനത്താവളങ്ങളെയും ബന്ധിപ്പിച്ച് സീപോ൪ട്ട് -എയ൪പോ൪ട്ട് ഏരിയ ഡെവലപ്മെൻറ് അതോറിറ്റി രൂപവത്കരണം, കേന്ദ്ര പദ്ധതികൾ നടപ്പാക്കാൻ കിൻഫ്രയുടെ കീഴിൽ ഭക്ഷ്യസംരക്ഷണ മിഷൻ ആരംഭിക്കൽ, ടൂറിസം വികസനത്തിന് ഫോ൪ട്ടുകൊച്ചിയിൽ നിന്നും ആലപ്പുഴക്ക് വിനോദ സഞ്ചാര ജലഗതാഗത സ൪വീസ് എന്നിവ ബജറ്റിലെ ശ്രദ്ധേയമായ നി൪ദേശങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചെറുകിട വ്യവസായ മേഖലയെ ബജറ്റ് നിരാശപ്പെടുത്തിയെന്ന് ചെറുകിട വ്യവസായ അസോസിയേഷൻ പ്രസിഡൻറ് വി.കെ.സി. മമ്മദ് കോയയും ജനറൽ സെക്രട്ടറി ദാമോദ൪ അവനൂരും പറഞ്ഞു.  ചെറുകിട വ്യവസായികൾക്കുള്ള സാമൂഹിക സുരക്ഷാ പദ്ധതിക്ക് സഹായം ഒന്നും നൽകിയിട്ടില്ല. ചെറുകിട വ്യവസായ ഉൽപ്പന്നങ്ങളുടെ നികുതി നിരക്ക് നാല് ശതമാനമായി ഏകീകരിക്കണമെന്ന ആവശ്യം തള്ളിയ മന്ത്രി നിരക്ക് വ൪ധിപ്പിക്കുകയും ചെയ്തു. ഇൻഡസ്ട്രിയൽ മാനുഫാക്ചറിങ് സോണുകൾ സ്ഥാപിക്കാൻ 20 കോടിയും ഗ്ളോബൽ ആയു൪വേദ വില്ലേജിന് അഞ്ച് കോടിയും നീക്കിവെച്ച നടപടി സ്വാഗതാ൪ഹമാണ്. നികുതി നിരക്കുകൾ വ൪ധിപ്പിച്ച നടപടി പുന$പരിശോധിക്കണമെന്നും ചെറുകിട വ്യവസായ അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.
തൊഴിൽ രഹിതരെയും സ്വയം തൊഴിലിൽ ഏ൪പ്പെട്ടിട്ടുള്ള വ്യാപാരികളെയും ബജറ്റ് അവഗണിച്ചിരിക്കുകയാണെന്ന് എറണാകുളം മ൪ച്ചൻറ്സ് അസോസിയേഷൻ ചൂണ്ടിക്കാട്ടി. വിരമിക്കൽ തീയതി ഏകീകരണം പിൻവലിച്ചും പെൻഷൻ പ്രായം ഉയ൪ത്തിയും തൊഴിൽ രഹിതരെ നിരാശപ്പെടുത്തിയ വാറ്റ് നികുതി ഉയ൪ത്തി വ്യാപാരികളെയും ഉപഭോക്താക്കളെയും ഒരേ പോലെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണെന്ന് അസോസിയേഷൻ സെക്രട്ടറി ലിയോ പോൾ പറഞ്ഞു. ബജറ്റ് വ്യാപാര സമൂഹത്തിൻെറ ഉന്നമനത്തിന് ഒന്നും പ്രഖ്യാപിച്ചിട്ടില്ലെന്ന് കേരള മ൪ച്ചൻറ്സ് യൂനിയൻ പ്രസിഡൻറ് കെ. വെങ്കിടേശ് പൈ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.