പൊലീസുകാരനെ ആക്രമിച്ച സംഭവം; രണ്ടുപേര്‍ അറസ്റ്റില്‍

ഗുരുവായൂ൪: ഡ്യൂട്ടിയിലുള്ള പൊലീസുകാരനെ ആക്രമിച്ച് കൃത്യ നി൪വഹണത്തിന് തടസ്സം നിന്ന സംഭവത്തിൽ രണ്ടുപേ൪ അറസ്റ്റിൽ. നമ്പഴിക്കാട് കോട്ടയിൽ വീട്ടിൽ അനിൽകുമാ൪ (38), കണ്ടാണശേരി വില്ലിടം വീട്ടിൽ വിജീഷ് (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 13ന് രാത്രിയാണ് കേസിനാസ്പദ സംഭവം .  
കണ്ടാണശേരി ആട്ടയൂരിൽ രണ്ടുപേ൪ മദ്യപിച്ച് ബഹളം വെക്കുന്നതായി വിവരം ലഭിച്ചതിനെത്തുട൪ന്ന് എത്തിയ ഗുരുവായൂ൪ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസ൪ ജോസഫിനെ പ്രതികൾ ഹെൽമറ്റ് കൊണ്ട് അടിച്ച് യൂനിഫോമിൽ പിടിച്ച് വലിക്കുകയുമായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.