സി.പി.എം പ്രവര്‍ത്തകനെ വെട്ടിയ കേസ്: ബി.ജെ.പിക്കാരന്‍ അറസ്റ്റില്‍

ഗുരുവായൂ൪: സി.പി.എം പ്രവ൪ത്തകനെ ആശുപത്രി പരിസരത്തുവെച്ച് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ബി.ജെ.പി പ്രവ൪ത്തകൻ അറസ്റ്റിൽ.
ചാവക്കാട് തിരുവത്ര തേ൪ളി വീട്ടിൽ സുമേഷിനെയാണ് (34)പൊലീസ് അറസ്റ്റ് ചെയ്തത്. ചാവക്കാട് തിരുവത്ര സ്വദേശി രാധാകൃഷ്ണനെ മുതുവട്ടൂരിലെ സ്വകാര്യ ആശുപത്രി പരിസരത്ത്  കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിലാണ് സുമേഷിൻെറ അറസ്റ്റ് . കഴിഞ്ഞമാസം 27 ന് രാത്രിയാണ് കേസിനാസ്പദ സംഭവം. ചാവക്കാട് മണത്തല വിശ്വനാഥ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ സി.പി.എം  -ബി.ജെ.പി പ്രവ൪ത്തക൪ തമ്മിലുണ്ടായ സംഘ൪ഷത്തിൽ പരിക്കേറ്റ് മുതുവട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നയാളെ സന്ദ൪ശിക്കാനെത്തിയതായിരുന്നു രാധാകൃഷ്ണൻ. ഈ കേസിൽ പ്രതികളായ നാലുപേരെ പൊലീസ് നേരത്തെ  അറസ്റ്റ് ചെയ്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.