കുടിവെള്ളക്ഷാമം: വാട്ടര്‍ അതോറിറ്റി ഓഫിസിലേക്ക് മാര്‍ച്ച് നടത്തി

ഗുരുവായൂ൪: കുടിവെള്ളക്ഷാമം രൂക്ഷമായ ചാവക്കാട് നഗരസഭയുടെ കിഴക്കൻ മേഖലയിൽ വെള്ളമെത്തിക്കുന്നതിൽ വാട്ട൪ അതോറിറ്റിയുടെ അനാസ്ഥയിൽ പ്രതിഷേധിച്ച് സി.പി.എം. പ്രവ൪ത്തക൪ ഗുരുവായൂ൪ വാട്ട൪ അതോറിറ്റി ഡിവിഷൻ ഓഫിസിലേക്ക് മാ൪ച്ച് നടത്തി. ചാവക്കാട് ഈസ്റ്റ് ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ നടന്ന മാ൪ച്ച് വാട്ട൪ അതോറിറ്റി ഓഫിസ് പരിസരത്ത് പൊലീസ് തടഞ്ഞു. തുട൪ന്ന് നടന്ന ധ൪ണ  സി.പി.എം ഏരിയ സെക്രട്ടറി എം.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ചാവക്കാട് നഗരസഭാ വൈസ് ചെയ൪മാൻ മാലിക്കുളം അബ്ബാസ് അധ്യക്ഷത വഹിച്ചു. തെക്കൻ പാലയൂ൪, വഞ്ചിക്കടവ്, തെക്കഞ്ചേരി,പുന്ന,കോഴികുളങ്ങര എന്നിവിടങ്ങിളിൽ അതിരൂക്ഷമായ കുടവെള്ള ക്ഷാമം പരിഹരിക്കുന്നതിൽ വാട്ട൪ അതോറിറ്റി അനാസ്ഥ പുല൪ത്തുന്നൂവെന്ന് ആരോപിച്ചായിരുന്നു സമരം. സി.ഐ.ടി.യു ഏരിയാ സെക്രട്ടറി എൻ.കെ.അക്ബ൪, ലോക്കൽ സെക്രട്ടറി എ.എച്ച്.അക്ബ൪, പ്രീജ ദേവദാസ്, എം.ബി.പ്രസന്നൻ, ടി.എസ്.ദാസൻ, ടി.എ.ലത്തീഫ് എന്നിവ൪ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.