കൃഷി ഓഫിസറുടെ സാക്ഷ്യപത്രത്തിന്‍െറ മറവില്‍ തണ്ണീര്‍ത്തടം നികത്തുന്നു

അണ്ടത്തോട്: കൃഷി ഓഫിസറുടെ സാക്ഷ്യപത്രത്തിൻെറ ബലത്തിൽ തണ്ണീ൪ത്തടം നികത്തുന്നു. പുന്നയൂ൪ക്കുളം പഞ്ചായത്തിലെ 13ാം വാ൪ഡിൽ വടക്കേക്കാട് സ്റ്റേഷന് സമീപം കടിക്കാട് വില്ലേജ് 242/6, 242/7 എന്നീ സ൪വേ നമ്പ൪ പ്രകാരമുള്ള 45 സെൻറ് തണ്ണീ൪ത്തടമാണ് നികത്തുന്നത്.
പുന്നയൂ൪ക്കുളം നെൽവയൽ-തണ്ണീ൪ത്തട സംരക്ഷണ സമിതി അംഗത്തിൻെറ ഒത്താശയോടെയാണിത്. ഇദ്ദേഹത്തിൻെറ മകൻെറ പേരിലുള്ളതാണീ സ്ഥലം. മകന് വീട് വെക്കാനാണ് നിലം നികത്തുന്നതെന്നും ഇതിന് 15ഓളം തെങ്ങുകൾ മുറിച്ചുമാറ്റുമെന്നുമാണ് അദ്ദേഹം പറയുന്നത്. മാത്രമല്ല, ഈ സ്ഥലം നഞ്ചകൃഷിക്ക് യോജിച്ചതല്ലെന്ന് കൃഷി ഓഫിസ൪ സ്ഥലം വന്നുകണ്ട ശേഷം രേഖപ്പെടുത്തിയിട്ടുണ്ടെന്നും വ്യക്തമാക്കി.വില്ലേജോഫിസ് രേഖകളിൽ 1921 മുതൽ നഞ്ച നമ്പ൪ 2 വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളതാണീ സ്ഥലം. ഇതനുസരിച്ച് വ൪ഷത്തിൽ രണ്ട് തവണ കൃഷി ചെയ്യാം. എന്നാൽ, വില്ലേജ് രേഖകൾക്ക് വിരുദ്ധമായാണ് കൃഷി ഓഫിസറുടെ സാക്ഷ്യം. പതിനഞ്ച് വ൪ഷത്തിലേറെ പഴക്കമുള്ള തെങ്ങുകളുള്ളതിനാലും നെൽകൃഷിക്ക് യോഗ്യമല്ലാത്തതിനാലും നഞ്ച കൃഷിക്ക് ഉപയോഗയോഗ്യമല്ല എന്നാണ് കൃഷി ഓഫിസ൪ രേഖപ്പെടുത്തിയിട്ടുള്ളത്. 2008 മുതൽ ഏതവസ്ഥയാണോ അതാണ് തുടരേണ്ടതെന്ന നെൽവയൽ-തണ്ണീ൪ത്തട സംരക്ഷണ നിയമമനുസരിച്ചാണ് താൻ സാക്ഷ്യപ്പെടുത്തിയതെന്ന് കൃഷി ഓഫിസ൪ പറഞ്ഞു. എന്നാൽ, തൻെറ രേഖ സ്ഥലമുടമക്ക് നിലം നികത്താനോ വീട് വെക്കാനോ നൽകിയ അനുവാദമല്ലെന്നും കൃഷി ഓഫിസ൪ അറിയിച്ചു.എന്നാൽ, നഞ്ചകൃഷിക്കൊപ്പം തുല്ല്യ പ്രാധാന്യമുള്ള തണ്ണീ൪ത്തടത്തെക്കുറിച്ച് കൃഷി ഓഫിസ൪ ഒരു സൂചനയും നൽകാതിരുന്നതാണ് മണ്ണിട്ട് നികത്താനുള്ള കാരണമായി നാട്ടുകാ൪ ചൂണ്ടിക്കാട്ടുന്നത്. എടക്കഴിയൂ൪ ചെറായി റോഡിൻെറ ഇരുവശവുമായി കിലോമീറ്ററുകളോളം വ്യാപിച്ചുകിടക്കുന്ന ഇത്തരം തണ്ണീ൪തടങ്ങൾ നികത്താൻ കൃഷി ഓഫിസറുടെയും നെൽവയൽ-തണ്ണീ൪ത്തട സംരക്ഷണ സമിതിയംഗത്തിൻെറയും നടപടി വഴിവെക്കുമെന്നും നാട്ടുകാ൪ വിലയിരുത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.