വിദ്യാര്‍ഥിനിയുടെ ആത്മഹത്യ യുവാവിന്‍െറ ഭീഷണി മൂലമെന്ന് പരാതി

നടുവിൽ: ബിരുദ വിദ്യാ൪ഥിനിയുടെ ആത്മഹത്യ യുവാവിൻെറ ഭീഷണി മൂലമാണെന്ന് കാണിച്ച് പിതാവ് മുഖ്യമന്ത്രിക്കടക്കം പരാതി നൽകി. നടുവിൽ പഞ്ചായത്തിലെ പാറ്റക്കളം സ്വദേശി മൈലാട്ട് വീട്ടിൽ ഗോവിന്ദനാണ് മകൾ സൂര്യ ആത്മഹത്യ ചെയ്തത് മൈലംപെട്ടി സ്വദേശി നെല്ലിയാനിക്കാട്ടിൽ അനൂപിൻെറ നിരന്തരമായുള്ള ശല്യപ്പെടുത്തലും ഭീഷണിയും മൂലമാണെന്ന് കാണിച്ച് പരാതി നൽകിയിരിക്കുന്നത്.
മാ൪ച്ച് 10നാണ് ആലക്കോട് മേരിമാത കോളജ് ഒന്നാം വ൪ഷ ബി.കോം വിദ്യാ൪ഥിനിയായിരുന്ന സൂര്യ വീട്ടിനകത്ത് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. അനൂപിൻെറ പ്രേമാഭ്യ൪ഥന നിരസിച്ചതു മൂലമാണത്രെ ശല്യപ്പെടുത്താൻ തുടങ്ങിയതെന്നും പരാതിയിൽ പറയുന്നു.
സൂര്യ ആത്മഹത്യ ചെയ്ത ദിവസം രാവിലെ സുഹൃത്തുക്കളോടൊപ്പം സൂര്യയുടെ വീട്ടിലെത്തിയ അനൂപ് സഹോദരിമാരെയും സൂര്യയെയും ഭീഷണിപ്പെടുത്തിയതായി പരാതിയിൽ പറയുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.