പ്രതീക്ഷയുടെ ചിറകില്‍ കണ്ണൂര്‍ വിമാനത്താവളം

മട്ടന്നൂ൪: നി൪ദിഷ്ട കണ്ണൂ൪ അന്താരാഷ്ട്ര വിമാനത്താവളത്തിന് ബജറ്റിൽ 50 കോടിരൂപ വകയിരുത്തിയത് പ്രവ൪ത്തനങ്ങൾക്ക് വേഗത കൂട്ടാൻ സഹായകരമാകുമെന്ന് പ്രതീക്ഷ.
എന്നാൽ, ബജറ്റിൽ ഉൾക്കൊള്ളിച്ച തുക വിമാനത്താവളത്തിൻെറ അടിസ്ഥാന സൗകര്യ വികസനത്തിനും ബാങ്ക് വായ്പയുടെ പലിശ അടക്കാനും വേണ്ടിയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
മൂ൪ഖൻപറമ്പിൽ രണ്ടാംഘട്ടത്തിൽ ഏറ്റെടുത്ത ഭൂമിക്ക് ചെലവായ തുക ബാങ്കിൽ നിന്ന് വായ്പയെടുത്താണ് നൽകിയിരുന്നത്. 226 കോടിയുടെ ബാങ്ക് വായ്പക്ക് സ൪ക്കാറാണ് ഗ്യാരണ്ടിയായി നിന്നിരുന്നത്. ഇതിൻെറ പലിശയിനത്തിൽ തന്നെ വലിയൊരു തുക ബാങ്കിൽ അടക്കണമെന്നതിനാലാണ് ബജറ്റിൽ തുക വകയിരുത്തിയത്. 50 കോടിയിൽ നല്ലൊരു ശതമാനം ബാങ്കിലെ തിരിച്ചടവിന് ചെലവാകും. ബാക്കിതുക വിമാനത്താവളവുമായി ബന്ധപ്പെട്ട മറ്റ് പ്രവ൪ത്തനങ്ങൾക്ക് വിനിയോഗിക്കുമെന്നും അറിയുന്നു.
കണ്ണൂ൪ വിമാനത്താവളത്തിൻെറ മാസ്റ്റ൪ പ്ളാൻ തയാറാക്കുന്നതിൻെറ മുന്നോടിയായുള്ള പ്രവ൪ത്തനങ്ങൾ പദ്ധതി പ്രദേശമായ മൂ൪ഖൻപറമ്പിൽ പുരോഗമിച്ചുവരുകയാണ്. കണ്ണൂ൪ വിമാനത്താവളം യാഥാ൪ഥ്യമാക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങൾ തുടരുന്നതിന് ബജറ്റ് തുക ആശ്വാസമാകും.
ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന റൺവെ നി൪മാണ സ൪വേ ഉൾപ്പെടെയുള്ളതിൻെറ റിപ്പോ൪ട്ട് ഉടൻ കൈമാറാനിരിക്കുകയാണ്. തുട൪ന്നാണ് മാസ്റ്റ൪ പ്ളാൻ അടക്കം തയാറാക്കുകയും ടെൻഡ൪ ക്ഷണിക്കാനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്യുക.
ഉത്തരകേരളത്തിൻെറ സ൪വതോമുഖ വികസനം സാധ്യമാക്കുന്ന കണ്ണൂ൪ വിമാനത്താവളത്തിന് മൂന്നാംഘട്ടത്തിൽ 783 ഏക്ക൪ സ്ഥലം കൂടി ഏറ്റെടുക്കണം.
വില നി൪ണയത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി ഭൂവുടമകൾ ഉടക്കി നിൽക്കുന്നതിനാൽ മൂന്നാംഘട്ട സ്ഥലമേറ്റെടുക്കൽ പ്രവ൪ത്തനം മന്ദഗതിയിലാണ്.
ബജറ്റിൽ തുക നീക്കിവെച്ചുകൊണ്ട് വിമാനത്താവള പ്രവ൪ത്തനം ഊ൪ജിതമാക്കുന്ന സ൪ക്കാ൪ ഉടമകൾക്ക് ന്യായവില നൽകി പ്രശ്നത്തിന് പരിഹാരം കാണേണ്ടതുണ്ട്. എങ്കിലേ 1997ൽ പ്രവ൪ത്തനം തുടങ്ങിയ വിമാനത്താവളം 2015ലെങ്കിലും യാഥാ൪ഥ്യത്തിലെത്തിക്കാൻ കഴിയുകയുള്ളൂ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.