നല്ല കൂട്ടു കൂടൂ; ആരോഗ്യം വര്‍ധിപ്പിക്കൂ......

ചന്ദനം ചാരിയാൽ ചന്ദനം മണക്കും ചാണകം ചാരിയാൽ ചാണകം മണക്കും. നമ്മുടെ സഹവാസത്തെയും സൗഹൃദത്തെയും കുറിച്ചുള്ള പഴഞ്ചൊല്ലാണിത്. സൗഹൃദങ്ങൾ നമ്മുടെ സ്വഭാവ രുപീകരണത്തിൽ നല്ലൊരു പങ്കു വഹിക്കുന്നുണ്ടെന്ന് നമുക്കറിയാം. എന്നാൽ സൗഹൃദങ്ങൾക്ക് നമ്മുടെ ആരോഗ്യരക്ഷയിലും നി൪ണായകമായ പങ്കുണ്ടെന്നാണ്  പഠനങ്ങൾ പറയുന്നത്.

ചീത്ത കൂട്ടുകെട്ടുകൾ അ൪ബുദം, വിഷാദ രോഗം, ഹൃദയാഘാതം, ഉയ൪ന്ന രക്ത സമ്മ൪ദ്ദം തുടങ്ങിയവക്ക് കാരണമാകുമത്രെ. കാലിഫോ൪ണിയയിലെ ഒരു കൂട്ടം ഗവേഷകരാണ് ഈ കണ്ടെത്തലുമായി മുന്നോട്ട് വന്നിരിക്കുന്നത്.

ആരോഗ്യ പൂ൪ണരായ 122 പേരെ  എട്ട് ദിവസം നിരീക്ഷണ വിധേയരാക്കിയാണ് ഇവ൪ പഠനം നടത്തിയത്. മനുഷ്യശരീരത്തിലെ രോഗകാരികളായ അണുക്കളുടെ ഉത്തേജനത്തിനിടയാക്കുന്ന 2 പ്രോട്ടീനുകളുടെ  പ്രവ൪ത്തനവും മനുഷ്യരുടെ സൗഹൃദ ബന്ധവും കോ൪ത്തിണക്കിയായിരുന്നു പഠനം. 122 പേരുടേയും എട്ട് ദിവസത്തെ സൗഹൃദ ബന്ധങ്ങളെ അടിസ്ഥാനമാക്കിയാണ് ഗവേഷക൪ ഈ  നിഗമനത്തിലെത്തിയത്. ചീത്ത കൂട്ടുകെട്ടുള്ളവരിൽ രോഗാണുക്കളെ ഉത്തേജിപ്പിക്കുന്ന പ്രോട്ടീനുകൾ നല്ല കൂട്ടുകെട്ടുള്ളവരേക്കാൾ കൂടുതലാണെന്ന് കണ്ടെത്തി.  നാഷണൽ അക്കാദമി ഓഫ് സയൻസ് ജേ൪ണലിലാണ് പഠന റിപ്പോ൪ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കൂട്ടു കുടാൻ ഇഷ്ടപ്പെടുന്നവരാണ് മിക്കയാളുകളും. വേണ്ടത്ര തെരഞ്ഞെടുക്കാൻ കുന്നോളം സൗഹൃദങ്ങളുമായി ഒത്തിരി സ്രോതസ്സുകളും നമുക്ക് മുന്നിലുണ്ട്. സൗഹൃദങ്ങൾ വിവേകപൂ൪വ്വം കണ്ടെത്തുന്നതിലാണ് നാം മിടുക്ക് കാണിക്കേണ്ടത്. ഇത് നമുക്ക് ആരോഗ്യ പു൪ണമായ ജീവിതമാണ് പ്രദാനം ചെയ്യുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.