ന്യൂദൽഹി: തിങ്കളാഴ്ച ബി.ജെ.പി പാ൪ലമെൻറിൽ അവതരിപ്പിക്കുന്ന ദേശീയ ഭീകര വിരുദ്ധ കേന്ദ്രത്തെ സംബന്ധിച്ചുള്ള ഭേദഗതി പ്രമേയത്തെ തൃണമൂൽ കോൺഗ്രസ് അനുകൂലിക്കില്ലെന്ന് സൂചന.
റെയിൽവേ മന്ത്രിയെ സംബന്ധിച്ച് കോൺഗ്രസുമായി ഏറ്റുമുട്ടലിന് തൃണമൂൽ തയ്യാറാവില്ലെന്നും പ്രധാനമന്ത്രി മൻമോഹൻ സിങ് പാ൪ലമെൻറിൽ ഉറപ്പുനൽകിയാൽ അവ൪ തൃപ്തിപ്പെടുമെന്നും സൂചനയുണ്ട്. നേരത്തെ, എൻ.സി.ടി.സി വിഷയത്തിൽ ച൪ച്ചകൾ നടത്താമെന്ന് കേന്ദ്രം മമതക്ക് ഉറപ്പ് നൽകിയിരുന്നു.
ആഭ്യന്തര മന്ത്രാലത്തിൻെറ കീഴിൽ ഭീകര വിരുദ്ധ കേന്ദ്രങ്ങൾ സ്ഥാപിക്കാനുള്ള കേന്ദ്ര തീരുമാനത്തിനെതിരെ മമതയടക്കം കോൺഗ്രസേതര മുഖ്യമന്ത്രിമാ൪ രംഗത്ത് വന്നിരുന്നു. തുട൪ന്ന് മുഖ്യമന്ത്രിമാരുമായി ച൪ച്ച നടത്താൻ പ്രധാനമന്ത്രി ആഭ്യന്തര മന്ത്രി പി. ചിദംബരത്തെ ചുമതലപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.