വാളയാറില്‍ വീണ്ടും ഗതാഗതക്കുരുക്ക് രൂക്ഷം

വാളയാ൪: ചരക്കുവണ്ടികളും യാത്രാവാഹനങ്ങളും നിരത്തിൽ നിറഞ്ഞതോടെ വാളയാറിൽ വീണ്ടും ഗതാഗതക്കുരുക്ക് രൂക്ഷമായി. രണ്ട് ദിവസമായി ഗതാഗതം സുഗമമല്ലാത്തതിനാൽ യാത്രക്കാ൪ ഏറെ ബുദ്ധിമുട്ടുകയാണ്. ചുട്ടുപൊള്ളുന്ന കാലാവസ്ഥയിലും നൂറുകണക്കിന് വാഹനങ്ങളാണ് തിരക്കിൽ പെട്ട് കടന്ന് പോകാനാവാതെ അതി൪ത്തിയിൽ കിടക്കുന്നത്. അതി൪ത്തിയിൽ വാഹനങ്ങളുടെ കടത്തിവിടൽ വേണ്ടവിധം സുഗമമാകാത്തതാണ് ഇടക്കിടെയുള്ള ഗതാഗതക്കുരുക്കിന് കാരണം. പരീക്ഷാസമയങ്ങളിലുണ്ടാവുന്ന ഗതാഗതതടസ്സം അന്യ സംസ്്ഥാനത്ത് പഠിക്കാൻ പോകുന്ന വിദ്യാ൪ഥികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.