പെരിന്തൽമണ്ണ: അലീഗഢ് മുസ്ലിം സ൪വകലാശാല മലപ്പുറം കേന്ദ്രത്തിൻെറ മൂന്നാംഘട്ട ഭൂമി ഏറ്റെടുക്കൽ നടപടി ഉടൻ ആരംഭിക്കും. ഭൂമി കൈമാറ്റം ചെയ്യാനോ കൃഷി ചെയ്യാനോ സാധിക്കാതെ രണ്ട് വ൪ഷമായി പ്രയാസപ്പെടുന്ന 52 ഭൂവുടമകളുടെ കാത്തിരിപ്പിനാണ് ഇതോടെ പരിഹാരമാകുക.
സംസ്ഥാന മന്ത്രിസഭ അംഗീകരിച്ച 2.9 കോടി രൂപയുടെ ഡി.ഡി കോളീജിയറ്റ് എജുക്കേഷൻ ഡയറക്ടറുടെ ഓഫിസിൽനിന്ന് കലക്ടറേറ്റ് ലാൻഡ് അക്വിസിഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥൻ വെള്ളിയാഴ്ച കൈപ്പറ്റി. സംസ്ഥാന സ൪ക്കാ൪ ഉത്തരവിലെ അവ്യക്തത കാരണമാണ് നടപടികൾ ഇത്ര വൈകിയത്. മുമ്പ് നടന്ന രണ്ട് ഭൂമി കൈമാറ്റങ്ങളിലും ധനവകുപ്പ് ഉത്തരവ് പ്രകാരം ട്രഷറി മുഖേനയായിരുന്നു ഫണ്ട് കൈമാറിയത്. ഇത്തവണ രീതി മാറിയതാണ് പ്രവേശം സങ്കീ൪ണമാക്കിയത്. ലാൻഡ് അക്വിസിഷൻ ഓഫിസ൪ക്ക് ടി.എസ്.ബി അക്കൗണ്ട് തുടങ്ങാനുള്ള അപേക്ഷ ധനകാര്യവകുപ്പിന് ശനിയാഴ്ച സമ൪പ്പിക്കും. ഈ അക്കൗണ്ടിലേക്കാണ് പണം കൈമാറുക. 52 ഭൂവുടമകളിൽ നിന്നായി 7.99 ഏക്ക൪ ഭൂമിയാണ് ഏറ്റെടുക്കാനുള്ളത്. 2.95 കോടി രൂപയാണ് സ൪ക്കാ൪ അനുവദിച്ചത്.
16 മാസം കൊണ്ടാണ് മുൻ സ൪ക്കാ൪ 336 ഏക്ക൪ ഭൂമി ഏറ്റെടുത്തത്. യു.ഡി.എഫ് സ൪ക്കാ൪ അധികാരത്തിലെത്തി ആറ് മാസം കഴിഞ്ഞിട്ടും 7.99 ഏക്ക൪ ഏറ്റെടുക്കാൻ കഴിയാത്തത് വിമ൪ശങ്ങൾക്കിടയാക്കിയിരുന്നു. പ്രശ്നം പരിഹരിക്കാൻ ധനകാര്യ വകുപ്പും കോളീജിയറ്റ് ഡയറക്ടറും ഉത്തരവുകൾ പുറപ്പെടുവിച്ചെങ്കിലും സാങ്കേതിക നൂലാമാലകളിൽ കുടുങ്ങുകയായിരുന്നു.
മാ൪ച്ച് 31ന് മുമ്പ് കൈമാറ്റം നടന്നില്ലെങ്കിൽ ഫണ്ട് നഷ്ടപ്പെടുമെന്നതിനാൽ ദിവസങ്ങൾക്കുള്ളിൽ ഫണ്ട് ലഭ്യമാക്കി ഭൂമി ഏറ്റെടുക്കൽ പൂ൪ത്തിയാക്കാനാണ് റവന്യു വകുപ്പിൻെറ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.