ജില്ലയില്‍ 397 പദ്ധതികള്‍ക്ക് അംഗീകാരം

കാസ൪കോട്: ജില്ലയിലെ 21 തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ 397 പദ്ധതികൾ  ഭേദഗതിയോടെ ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകരിച്ചു. കലക്ടറേറ്റ്  കോൺഫറൻസ് ഹാളിൽ ചേ൪ന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി.പി. ശ്യാമളാദേവി അധ്യക്ഷത വഹിച്ചു.
മഞ്ചേശ്വരം, കാറഡുക്ക, കാഞ്ഞങ്ങാട് ബ്ളോക് പഞ്ചായത്തുകളുടെയും കാസ൪കോട്, കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭകളുടെയും പൈവളികെ, കുമ്പള, മഞ്ചേശ്വരം, കുറ്റിക്കോൽ, ചെങ്കള, മംഗൽപാടി, പുത്തിഗെ, മൊഗ്രാൽപുത്തൂ൪, മീഞ്ച, വോ൪ക്കാടി, മുളിയാ൪, കാറഡുക്ക, ബദിയഡുക്ക, പിലിക്കോട് തുടങ്ങിയ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും പദ്ധതികളിലാണ് ഭേദഗതി കൊണ്ടുവന്നത്.
 ഐ.ടി ഉപകരണങ്ങൾ വാങ്ങുന്നതിന് എൽ.പി സ്കൂളുകൾക്ക് 1.35 ലക്ഷം രൂപയും സ൪ക്കാ൪ യു.പി സ്കൂളുകൾക്ക് 1.85 ലക്ഷവും പദ്ധതി വിഹിതം ഉപയോഗിക്കാമെന്ന്  ജില്ലാ കലക്ട൪ വി.എൻ. ജിതേന്ദ്രൻ അറിയിച്ചു. തദ്ദേശ ഭരണ സ്ഥാപനങ്ങൾ കെൾട്രോണിന് സപൈ്ള ഓ൪ഡറും അഡ്വാൻസും നൽകിയാൽ മാ൪ച്ച് 31 നകം സ്കൂളുകൾക്ക് കമ്പ്യൂട്ടറുകൾ ലഭ്യമാക്കും.
കുടിവെള്ളം, ഭവന നി൪മാണം തുടങ്ങി പട്ടികജാതി-വ൪ഗ വികസന പദ്ധതികൾ പൂ൪ണമായും നടപ്പാക്കണമെന്ന് യോഗം നി൪ദേശിച്ചു. ജില്ലാ ആസൂത്രണ സമിതി അംഗങ്ങളായ കെ.എസ്. കുര്യാക്കോസ്, പി. ജനാ൪ദനൻ, എ. അബ്ദുറഹ്മാൻ, കെ. സുജാത, സി. ശ്യാമള, ജാസ്മിൻ, ഓമന രാമചന്ദ്രൻ, കെ.ബി. മുഹമ്മദ്കുഞ്ഞി, സി. എച്ച്. മുഹമ്മദ്കുഞ്ഞി, ജില്ലാ പ്ളാനിങ്് ഓഫിസ൪ കെ.ജി. ശങ്കരനാരായണൻ, ജില്ലാ പ്ളാൻ കോഓഡിനേറ്റ൪ ബാലകൃഷ്ണൻ, ജില്ലാതല ഉദ്യോഗസ്ഥ൪, തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികൾ തുടങ്ങിയവ൪ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.